Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്കോ,ദില്ലിയിൽ എത്തി.. മാറ്റം അനിവാര്യമെന്ന് ട്വീറ്റ്

ചെന്നൈ; ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്ക് വേരുറപ്പിക്കാൻ സാധിച്ചിട്ടുളളത്. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടി അധികാരം നേടാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയുട കണ്ണ്. കേരളത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പല നിയമനങ്ങളും പാർട്ടി നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ കൂടുതൽ പ്രമുഖരെ പാർട്ടിയിലെത്തിച്ച് ആധിപത്യം ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഈ ചർച്ചകൾക്കിടെയാണ് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു ബിജെപിയിൽ ചേരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 കോൺഗ്രസുമായി അതൃപ്തിയിൽ

കോൺഗ്രസുമായി അതൃപ്തിയിൽ

കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി നേതൃത്വവുമായി അത്ര അടുത്ത ബന്ധത്തിലല്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ അവർക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പുകഴ്ത്തി ട്വീറ്റ്

പുകഴ്ത്തി ട്വീറ്റ്

ഇതിനിടെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യഭ്യാസ നയത്തെ പരസ്യമായി അനുകൂലിച്ച് ഖുശ്ബു രംഗത്തെത്തിയത്.പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നതിനിടെയായിരുന്നു ഇത്.

ധൈര്യത്തോടെ പ്രകടിപ്പിക്കും

ധൈര്യത്തോടെ പ്രകടിപ്പിക്കും

വിഷയത്തിൽ തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. രാഹുൽ ഗാന്ധി തന്നോട് ക്ഷമിക്കണം. എല്ലാ കാര്യങ്ങളിലും പാര്‍ട്ടിയുടെ നേതാവിനോട് യോജിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ രാജ്യത്തെ പൗരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്, അവർ ട്വീറ്റ് ചെയ്തു.

വിമർശനം ശക്തമായി

വിമർശനം ശക്തമായി

അതേസമയം നടിയുടെ പ്രതികരണത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തി ഉയർത്തി. കോൺഗ്രസിൽ നിന്ന് മാത്രമല്ല ഡിഎംകെയിൽ നിന്നും നടിക്കെതിരെ വിമർശനം ഉയർന്നിരനന്നു.വിദ്യാഭ്യാസ നയത്തിനെതിരെ തുടക്കം മുതൽ തന്നെ ഡിഎംകെ ഉൾപ്പെടെ പ്രതിഷേധം കടുപ്പിച്ചിരുന്നു.

അമിത്ഷായ്ക്ക് വേണ്ടി

അമിത്ഷായ്ക്ക് വേണ്ടി

അതിനിടെ മറ്റൊരു അവസരത്തിൽ അമിത് ഷായുടെ കൊവിഡിൽ നിന്നുള്ള സുഖപ്രാപ്തി ആശംസിച്ച് കൊണ്ടും ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇത് ഒരു സാധാരണ ട്വീറ്റായിരുന്നെങ്കിലും നടിയുടെ ബിജെപി അനുകൂല നിലപാട് കൂടുതൽ വെളിപ്പെട്ട് വരികയാണെന്നുള്ള ചർച്ചകൾ ശക്തമായി.

പാർട്ടി വിട്ടേക്കുമെന്ന്

പാർട്ടി വിട്ടേക്കുമെന്ന്

ഇതോടെ ഏത് നിമിഷവും ഇവർ പാർട്ടി വിട്ടേക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളി അവർ രംഗത്തെത്തി. താൻ കോൺഗ്രസിൽ സന്തുഷ്ടയാണെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ആഗ്രഹിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.

പ്രതിഷേധങ്ങളിൽ പങ്കെടുത്തു

പ്രതിഷേധങ്ങളിൽ പങ്കെടുത്തു

ഹത്രാസ് സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളിൽ അവർ പങ്കെടുക്കുകയും ചെയ്തുു. ഇതോടെ അഭ്യൂഹങ്ങൾക്ക് അവസാനമായെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ നടിയുടെ ദില്ലി യാത്രയാണ് പുതിയ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുന്നത്.

ജെപി നദ്ദയുടെ സാന്നിധ്യത്തിൽ

ജെപി നദ്ദയുടെ സാന്നിധ്യത്തിൽ

ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ദില്ലിയിൽ എത്തിയതെന്നാണ് വിവരം. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തിൽ അവർ ബിജെപി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നാണ് നടി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചില അത്യാവശ്യകാര്യങ്ങൾക്കാണ് താൻ പോകുന്നതെന്നും അവർ പറഞ്ഞു.

നടിയുടെ ട്വീറ്റ്

നടിയുടെ ട്വീറ്റ്

പാർട്ടി വിടുകയാണെന്ന തരത്തിലുള്ള ഒരു പരോക്ഷ സൂചന കഴിഞ്ഞ ദിവസം നടി ട്വിറ്ററിലൂടെ നൽകിയിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം കൈക്കൊള്ളുകയാണ്. മാറ്റം അനിവാര്യമാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

Recommended Video

cmsvideo
    Actor Krishna Kumar congratulates BJP new National Vice President AP Abdullakutty

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+