കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: ഗോവ മുന്‍മുഖ്യമന്ത്രി രവി നായിക് ബിജെപിയിലേക്ക്

Google Oneindia Malayalam News

പനാജി: കോൺഗ്രസ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നു. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ സജീവമായി നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉടൻ തന്നെ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 1990 കളുടെ തുടക്കത്തിൽ 27 മാസത്തിലധികം ഗോവ മുഖ്യമന്ത്രിയായിരുന്ന നായിക് കുറച്ച് നാളുകളായി പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രവി നായികും അനുയായികളും ബി ജെ പിയില്‍ ചേർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

"ഇപ്പോൾ പ്രഖ്യാപിക്കാൻ ഒന്നുമില്ല. എന്തെങ്കിലും തീരുമാനമുണ്ടെങ്കിൽ അടുത്ത ദിവസങ്ങളിൽ ഞാൻ അറിയിക്കും. ഞാൻ എല്ലാ വശങ്ങളും കേൾക്കുകയും എന്റെ അനുയായികളുമായി കൂടിയാലോചിക്കുകയും ചെയ്തിട്ടുണ്ട്, "നായിക്ക് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നായിക്കിന്റെ രണ്ട് മക്കളായ റിതേഷും റോയിയും ബി ജെ പിയിൽ ചേർന്നിരുന്നു.

congressra

രവി നായികും കൂടി പാർട്ടി മാറിയാല്‍ സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 3 ആയി ചുരുങ്ങും. 2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായരുന്നു. എന്നാൽ, കേവലം 13 സീറ്റുകള്‍ മാത്രം നേടിയ ബി ജെ പി ചില പ്രാദേശിക സംഘടനകളുമായും സ്വതന്ത്ര നിയമസഭാംഗങ്ങളേയും കൂട്ടി സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ കോണ്ഗ്രസിന്റെ 13 എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് കോൺഗ്രസിന് നാല് എംഎൽഎമാർ മാത്രമാണുള്ളത്.

ഇത് കിടിലന്‍ സ്റ്റൈല്‍, ഏറ്റെടുത്ത് ആരാധകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍

വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിക്ക് ഈ ആഴ്ച ജയേഷ് സൽഗോങ്കർ എന്ന എംഎൽഎയെ നഷ്ടപ്പെട്ടിരുന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം, വെള്ളിയാഴ്ച നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു.

അതേസമയം, എന്തുവിലകൊടുത്തും ഗോവയില്‍ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രദേശവാസികളുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗോവയിലെ ഇരുമ്പയിര് ഖനന വ്യവസായം നിയമപരമായ രീതികളിലൂടെ കോൺഗ്രസ് പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
congress leader and Former Goa Chief Minister Ravi Naik joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X