കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് 9 വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു
കണ്ണൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവാ അറസ്റ്റില്‍. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ പിപി ബാബുവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയാണ് ബാബു.
കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യംചെയ്യലിലാണ് പീഡനത്തിന് ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ നാല് വര്‍ഷമായി പല തവണ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

ചൈൽഡ് ലൈന്‍റെ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ അറിയിച്ചു.












Click it and Unblock the Notifications