കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്നങ്ങളുണ്ടെന്ന് ചവാന്... അവസരം കാത്ത് ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി ഭരണ സഖ്യത്തില്‍ അഭിപ്രായ ഭിന്നത. സഖ്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് പരസ്യമായി പറഞ്ഞു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് നേരത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് സഖ്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നത്.
ഇതോടെ ശിവസേന നേതൃത്വം നല്കുന്ന സഖ്യത്തെ താഴെയിറക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബിജെപി അവസരം മുതലെടുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നോട്ടം. പ്രശ്നങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചാവാനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന്
മഹാ വികാസ് അഗാഡി സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കും. എല്ലാ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നും അശോക് ചവാന് പറഞ്ഞു.

തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവ്
മഹാരാഷ്ട്രയിലെ നയരൂപീകരണത്തില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ് എന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. സഖ്യത്തിലെ സീറ്റ് കുറവുള്ള കക്ഷി കോണ്‍ഗ്രസാണ്. എന്‍സിപിയും ശിവസേനയുമാണ് മറ്റുള്ള കക്ഷികള്‍. ഇവരാണ് നയങ്ങള്‍ രൂപീകരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

രണ്ടു ദിവസത്തിനകം
ശരിയാണ്... ഇവിടെ ചില പ്രശ്നങ്ങളുണ്ട്. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമം. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്- മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന് വ്യക്തമാക്കി.

എന്‍സിപി-ശിവസേന ചര്‍ച്ച
ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പല കാര്യങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കുന്നുണ്ട്. ഇടക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുകയാണ്. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചത്.

രാഹുല്‍ ഗാന്ധി പറഞ്ഞത്
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിക്കുന്ന മഹാരാഷ്ട്രയില്‍ എന്തുകൊണ്ടു കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ്, മഹാരാഷ്ട്ര ഭരണത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല
കൊരോണ പ്രതിരോധം, നിസര്‍ഗ ചുഴലിക്കാറ്റ്, സംസ്ഥാനത്തെ സാമ്പത്തിക രംഗം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി-ശിവസേന നേതൃത്വം യോഗം ചേരുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല. ഈ പ്രശ്നമാണ് അശോക് ചവാന് ചൂണ്ടിക്കാട്ടിയത്.

തിങ്കളാഴ്ച താക്കറെയെ കാണും
മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട്, പൊതുമരാമത്ത് മന്ത്രി അശോക് ചവാന് എന്നിവര്‍ തിങ്കളാഴ്ച മുഖ്യമ്ന്ത്രി ഉദ്ധവ് താക്കറെയെ കാണുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗവര്‍ണര്‍ ക്വാട്ടയില്‍ നിയമസഭാ സമിതിയിലേക്ക് ശുപാര്‍ശ ചെയ്യേണ്ടത് ആരെയാണ് എന്ന വിഷയമാണ് പ്രധാന ചര്‍ച്ച എന്നും നേതാക്കള്‍ പറഞ്ഞു.

അവസരം കാത്ത് ബിജെപി
അതേസമയം, ഭരണസഖ്യത്തിലെ ഭിന്നത ബിജെപി മുതലെടുക്കുമോ എന്ന ആശങ്ക എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. നേരത്തെ എന്‍സിപി നേതാവ് അജിത് പവാറിനെ കൂടെ ചേര്‍ത്ത് ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേറിയത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications