കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപി

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി ഭരണ സഖ്യത്തില്‍ അഭിപ്രായ ഭിന്നത. സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് പരസ്യമായി പറഞ്ഞു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് നേരത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നത്.

ഇതോടെ ശിവസേന നേതൃത്വം നല്‍കുന്ന സഖ്യത്തെ താഴെയിറക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബിജെപി അവസരം മുതലെടുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നോട്ടം. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചാവാനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന്‍

തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന്‍

മഹാ വികാസ് അഗാഡി സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കും. എല്ലാ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നും അശോക് ചവാന്‍ പറഞ്ഞു.

തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവ്

തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവ്

മഹാരാഷ്ട്രയിലെ നയരൂപീകരണത്തില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ് എന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. സഖ്യത്തിലെ സീറ്റ് കുറവുള്ള കക്ഷി കോണ്‍ഗ്രസാണ്. എന്‍സിപിയും ശിവസേനയുമാണ് മറ്റുള്ള കക്ഷികള്‍. ഇവരാണ് നയങ്ങള്‍ രൂപീകരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

 രണ്ടു ദിവസത്തിനകം

രണ്ടു ദിവസത്തിനകം

ശരിയാണ്... ഇവിടെ ചില പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമം. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്- മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ വ്യക്തമാക്കി.

എന്‍സിപി-ശിവസേന ചര്‍ച്ച

എന്‍സിപി-ശിവസേന ചര്‍ച്ച

ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പല കാര്യങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കുന്നുണ്ട്. ഇടക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുകയാണ്. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചത്.

രാഹുല്‍ ഗാന്ധി പറഞ്ഞത്

രാഹുല്‍ ഗാന്ധി പറഞ്ഞത്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിക്കുന്ന മഹാരാഷ്ട്രയില്‍ എന്തുകൊണ്ടു കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ്, മഹാരാഷ്ട്ര ഭരണത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല

കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല

കൊരോണ പ്രതിരോധം, നിസര്‍ഗ ചുഴലിക്കാറ്റ്, സംസ്ഥാനത്തെ സാമ്പത്തിക രംഗം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി-ശിവസേന നേതൃത്വം യോഗം ചേരുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുന്നില്ല. ഈ പ്രശ്‌നമാണ് അശോക് ചവാന്‍ ചൂണ്ടിക്കാട്ടിയത്.

തിങ്കളാഴ്ച താക്കറെയെ കാണും

തിങ്കളാഴ്ച താക്കറെയെ കാണും

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട്, പൊതുമരാമത്ത് മന്ത്രി അശോക് ചവാന്‍ എന്നിവര്‍ തിങ്കളാഴ്ച മുഖ്യമ്ന്ത്രി ഉദ്ധവ് താക്കറെയെ കാണുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗവര്‍ണര്‍ ക്വാട്ടയില്‍ നിയമസഭാ സമിതിയിലേക്ക് ശുപാര്‍ശ ചെയ്യേണ്ടത് ആരെയാണ് എന്ന വിഷയമാണ് പ്രധാന ചര്‍ച്ച എന്നും നേതാക്കള്‍ പറഞ്ഞു.

അവസരം കാത്ത് ബിജെപി

അവസരം കാത്ത് ബിജെപി

അതേസമയം, ഭരണസഖ്യത്തിലെ ഭിന്നത ബിജെപി മുതലെടുക്കുമോ എന്ന ആശങ്ക എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. നേരത്തെ എന്‍സിപി നേതാവ് അജിത് പവാറിനെ കൂടെ ചേര്‍ത്ത് ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേറിയത്.

English summary
Congress Leader Ashok Chavan Admits some Issues in Maharashtra Ruling Coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X