കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന നേതാവ് അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ടു; ഹരിയാണ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

Google Oneindia Malayalam News

ദില്ലി: ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവച്ചു. ഭിന്നതകള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങിയ കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്തവരുടെ നേതൃത്വത്തില്‍ നടക്കുന്ന ആഭ്യന്തര പോരാണ് ഇപ്പോള്‍. ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് അശോക് തന്‍വാറിന്റെ രാജി.

Ashok

അശോക് തന്‍വാറിനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കഴിഞ്ഞമാസമാണ് മാറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ നാല് പേജുള്ള രാജികത്ത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണെന്നും ആഭ്യന്തര കലഹമാണ് ഇതിന് കാരണമെന്നും അശോക് തന്‍വാര്‍ രാജിക്കത്തില്‍ വിശദീകരിച്ചു.

കശ്മീരില്‍ ഇനി ബിജെപി മാത്രം; കോണ്‍ഗ്രസ്, എന്‍സി, പിഡിപി അംഗങ്ങള്‍ പിന്തുണയ്ക്കുംകശ്മീരില്‍ ഇനി ബിജെപി മാത്രം; കോണ്‍ഗ്രസ്, എന്‍സി, പിഡിപി അംഗങ്ങള്‍ പിന്തുണയ്ക്കും

ഏറെ നാള്‍ ആലോചിച്ച ശേഷമാണ് രാജിവയ്ക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കുന്ന ശക്തികളോടാണ് എന്റെ പോരാട്ടം. ഒരു വ്യക്തിയോടല്ലെന്നും തന്‍വാര്‍ പറഞ്ഞു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കഴിഞ്ഞദിവസം അശോക് തന്‍വാര്‍ ആരോപിച്ചിരുന്നു. താന്‍ രാജിവെക്കാനുള്ള കാരണം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞാഴ്ച കോണ്‍ഗ്രസിന്റെ ഒട്ടേറെ സമിതികളില്‍ നിന്ന് തന്‍വാര്‍ രാജിവച്ചിരുന്നു. കടുത്ത വേദനയോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കൊടുത്തതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ അശോക് തന്‍വാര്‍ പ്രതിഷേധിച്ചിരുന്നു. ഭൂപീന്ദര്‍ സിങ് ഹൂഡയുമായുള്ള തര്‍ക്കമാണ് അശോക് തന്‍വാറിനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയത്. പിന്നീട്് കുമാരി സെല്‍ജയെ ഹരിയാണ കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നിയമിക്കുകയായിരുന്നു.

English summary
Congress Leader Ashok Tanwar Resigns From Party Before Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X