കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാലും മോദിക്ക് സോഷ്യല്‍ മീഡിയ ഒഴിവാക്കാന്‍ പറ്റില്ല; രൂക്ഷ പരിഹാസം

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ വിടുകയാണെന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് തിങ്കളാഴ്ച്ച രാത്രി പുറത്ത് വന്നതിന് പിന്നാലെ വലിയ അഭ്യൂഹങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. രാജ്യത്ത് സോഷ്യല്‍ മീഡിയക്ക് കടുത്ത നിയര്‍ത്തണം ഏര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയാണ് മോദിയുടെ നീക്കമെന്നും അതല്ല, രാജ്യത്തിന് സ്വന്തമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുതിയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം വരുന്നു എന്നൊക്കെയായിരുന്നു പ്രചരിച്ച അഭ്യൂഹങ്ങളില്‍ പ്രധാനം.

Recommended Video

cmsvideo
Narendra Modi Got trolled by congress leaders | Oneindia Malayalam

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റിലുടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിക്കുകയും ചെയ്തു. വനിതാ ദിനമായ മാര്‍ച്ച് 8ന് തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് വനിതകളായിരിക്കുമെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളാണ് ഉയര്‍ന്നു വരുന്നത്. വിശദാംശങ്ങളിലേക്ക്...

ഊണ് ഒഴിവാക്കിയാലും

ഊണ് ഒഴിവാക്കിയാലും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു നേരത്തെ ഊണ് ഒഴിവാക്കാന്‍ പറ്റുമായിരിക്കും എന്നാലും സോഷ്യല്‍ മീഡിയ ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്ലം ഷെയ്ഖ് ഖാന്‍ പരിഹസിക്കുന്നത്. ഇതൊക്കെ അദ്ദേഹത്തിന്‍റെ വെറും നാടകങ്ങളാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെടുന്നു.

മോദിയെ ട്രോളുകയാണ്

മോദിയെ ട്രോളുകയാണ്

പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ശേഷം ലോകത്താകമാനം ഉള്ള ജനങ്ങള്‍ മോദിയെ ട്രോളുകയാണ്. തങ്ങള്‍ വലിയ തെറ്റുകള്‍ ചെയ്തെന്ന് അദ്ദേഹത്തിന് അറിയാം. ബീഹാറില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി എംഎല്‍എമാരും മന്ത്രിമാരും പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കിയെന്നും അസ്ലം ഷെയ്ഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ശിവസേനയും

ശിവസേനയും

വനിതാ ദിനത്തില്‍ തന്‍റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്ത് എത്തിയിരുന്നു. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ലെന്നായിരുന്നു പ്രിയങ്ക അഭിപ്രായപ്പെട്ടത്.

 അവരെ തിരഞ്ഞെടുക്കണം

അവരെ തിരഞ്ഞെടുക്കണം

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന അധികാര സ്ഥാപനങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും അവരെ തിരഞ്ഞെടുത്താല്‍ മാത്രമെ ശരിയായ സ്ത്രീ ശാക്തീകരണം നടക്കുകയുള്ളു. പതിവ് രീതികള്‍, പുരുഷ മോധാവിത്വം, സ്ത്രീ വിരുദ്ധത എന്നിവ അവസാനിപ്പിച്ചാണ് അവരുടെ യാത്ര വേഗത്തില്‍ ആക്കേണ്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ചെയ്യേണ്ടത്

പ്രധാനമന്ത്രി ചെയ്യേണ്ടത്

തന്‍റെ സോഷ്യല്‍ മീഡിയ സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് പകരം പ്രധാനമന്ത്രി ഏതെങ്കിലും ഇന്ത്യന്‍ സ്ത്രീയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അവള്‍ സംസാരിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അപ്പോള്‍ പ്രധാനമന്ത്രിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ചത്തെ പ്രഖ്യാപനം

തിങ്കളാഴ്ചത്തെ പ്രഖ്യാപനം

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായും ഇത് സംബന്ധിച്ച് വരുന്ന ഞായറാഴ്ച്ച തീരുമാനിക്കുമെന്നുമായിരുന്നു തിങ്കളാഴ്ച്ച മോദി ട്വിറ്ററിലൂടെ അറിയിച്ചത്. 'ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നു. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ അറിയിക്കും'- എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്.

രാഹുലിന്‍റെ വിമര്‍ശനം

രാഹുലിന്‍റെ വിമര്‍ശനം

പ്രധാനമന്ത്രിയുടെ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ട്​ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ഉപദേശിച്ചത്.

ഉന്നാവോ പെണ്‍കുട്ടിക്ക് നല്‍കണം

ഉന്നാവോ പെണ്‍കുട്ടിക്ക് നല്‍കണം

മാര്‍ച്ച് 8ന് തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് വനിതകളായിരിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എതിരേയും രൂക്ഷമായി വിമര്‍ശനവും പരിഹാസവുമായിരുന്നു കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടേയും സംഘത്തിന്‍റെയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കാണ് മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറേണ്ടത് എന്നാണ് കോണ്‍ഗ്രസ് നേതാവ് സുഷ്മിത അഭിപ്രായപ്പെട്ടത്.

 മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം വീഴ്ച്ചയിലേക്ക്; 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം വീഴ്ച്ചയിലേക്ക്; 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന്

 ദില്ലി കലാപം: ​ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍, താഹിര്‍ അറസ്റ്റിലേക്ക് ദില്ലി കലാപം: ​ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍, താഹിര്‍ അറസ്റ്റിലേക്ക്

English summary
Congress leader Aslam Shaikh against PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X