കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പശുക്കള്‍ അവര്‍ക്ക് അമ്മമാരും അമ്മായിമാരും സഹോദരിമാരും' മോദിക്കും യോഗിക്കുമെതിരെ കോണ്‍ഗ്രസ് പരിഹാസം

  • By S Swetha
Google Oneindia Malayalam News

കൈസര്‍ഗഞ്ച്: രാജ്യത്ത് രാഷ്ട്രീയ പ്രസംഗങ്ങളിലെ വ്യക്തി അധിക്ഷേപം ഓരോ ദിവസം കഴിയുമ്പോഴും വഷളായിക്കൊണ്ടിരിക്കുകയാണ്. കൈസര്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് വിനയ് കുമാര്‍ പാണ്ഡെ കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും നടത്തിയ പരാമര്‍ശം ഇതിനുദാഹരണമാണ്. മോദിയുടെയും യോഗിയുടെയും കുടുംബാഗങ്ങള്‍ക്കെതിരെയാണ് വിനയ് വ്യക്തിപരമായി ആക്രമിച്ചത്. മോദിയുടെയും യോഗിയുടെയും അമ്മായിമാര്‍, സഹോദരിമാര്‍, അമ്മമാര്‍ എന്നിവരെ പാണ്ഡെ പശുക്കളുമായി താരതമ്യം ചെയ്തു.

ഭാര്യയോ പാര്‍ട്ടിയോ ?? ശത്രുഘ്നന്‍ സിന്‍ഹ ഭാര്യക്കായി പ്രചാരണത്തിന് ഇറങ്ങിയതിനെതിരെ കോണ്‍ഗ്രസ്ഭാര്യയോ പാര്‍ട്ടിയോ ?? ശത്രുഘ്നന്‍ സിന്‍ഹ ഭാര്യക്കായി പ്രചാരണത്തിന് ഇറങ്ങിയതിനെതിരെ കോണ്‍ഗ്രസ്

''നമ്മള്‍ ദൂരയാത്ര ചെയ്യുമ്പോള്‍ വഴിയോരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ കാണും. ഇവര്‍ കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്, കര്‍ഷകര്‍ക്ക് മാത്രമല്ല യാത്രക്കാര്‍ക്കും പ്രശ്‌നം തന്നെ. കാറില്‍ പോകുന്നവര്‍ പറയും നോക്കൂ, അത് മോദിയുടെയും യോഗിയുടെയും സഹോദരിമാരാണ്, അവരുടെ അമ്മായിമാരാണ്, അമ്മമാരാണ്.'' ഇതായിരുന്നു പാണ്ഡേയുടെ വാക്കുകള്‍. ഈ പരാമര്‍ശമാണ് ഇന്ന് സോഷ്യല്‍ മീഡിയ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്.

narendramodi-and-yogi-1

രാഷ്ട്രീയ നേതാക്കള്‍ എതിരാളികള്‍ക്കെതിരെ നടത്തുന്ന വ്യക്തിപരമായ പരാമര്‍ശങ്ങളും പരസ്പരം ചെളി വാരിയെറിയലുകളും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതലാണ്. രാംപൂരിലെ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ കാക്കി അടിവസ്ത്ര പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 18 വരെ മൂന്ന് ദിവസത്തേക്ക് പാര്‍ട്ടിയുടെ പ്രചാരണത്തില്‍ നിന്ന് ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉമാഭാരതി കള്ളന്റെ ഭാര്യയെന്ന് വിളിച്ചതും വിവാദമായിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയതെന്നാണ് ഉമാഭാരതി ഇത്തരമൊരു പരാമര്‍ശമുയര്‍ത്താന്‍ കാരണം.

English summary
Congress leader criticise Narendra Modi and Yogi Aadithyanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X