കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകുമാര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍; അഹമ്മദ് പട്ടേലും ആനന്ദ് ശര്‍മയും ജയിലില്‍ സന്ദര്‍ശിച്ചു

Google Oneindia Malayalam News

ദില്ലി: കള്ളപ്പണ കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ബുധനാഴ്ച ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസെടുത്തത്.

dk

ഈ മാസം ആദ്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ എന്നിവര്‍ തിഹാര്‍ ജയിലിലെത്തി ശിവകുമാറിനെ കണ്ടു. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളും കൂടെയുണ്ടായിരുന്നു.

ഈ മാസം 12ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരുന്ന ശിവകുമാറിന് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞാഴ്ച ആശുപത്രി വിട്ട അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ശിവകുമാറുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നതെന്ന് ലക്ഷ്മി ആരോപിച്ചു.

ട്രംപിനൊപ്പം ഫോട്ടോ പോലും എടുക്കാതെ റൂഹാനി; മോദിയുമായി ചര്‍ച്ച, ചാബഹാറും മരുന്നും വിഷയംട്രംപിനൊപ്പം ഫോട്ടോ പോലും എടുക്കാതെ റൂഹാനി; മോദിയുമായി ചര്‍ച്ച, ചാബഹാറും മരുന്നും വിഷയം

ശിവകുമാറിനെ ഒക്ടോബര്‍ ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്തത്. മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ് ഐശ്വര്യ.

English summary
Congress leader D K Shivakumar moves Delhi HC seeking bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X