കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.

ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയ ഐശ്വര്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒരുപക്ഷേ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡികെ ശിവകുമാറിനെ നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിരുദ വിദ്യാര്‍ഥി ഐശ്വര്യ

ബിരുദ വിദ്യാര്‍ഥി ഐശ്വര്യ

മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ് ഐശ്വര്യ. കള്ളപ്പണം വെളുപ്പിക്കന്‍ തടയന്‍ നിയമപ്രകാരമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ശിവകുമാറിനെ ചോദ്യം ചെയ്ത വേളയില്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

 സിംഗപ്പൂര്‍ യാത്ര

സിംഗപ്പൂര്‍ യാത്ര

2017ല്‍ ശിവകുമാറും ഐശ്വര്യയും സിംഗപ്പൂര്‍ യാത്ര നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിന് അറിയേണ്ടത്. ശിവകുമാറിന്റെ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴി ഐശ്വര്യ നല്‍കിയാല്‍ അന്വേഷണ സംഘം നിലപാട് കടുപ്പിക്കും.

ട്രസ്റ്റിലെ അംഗമാണ് ഐശ്വര്യ

ട്രസ്റ്റിലെ അംഗമാണ് ഐശ്വര്യ

ശിവകുമാര്‍ നടത്തുന്ന ട്രസ്റ്റിലെ അംഗമാണ് ഐശ്വര്യ. കോടികളുടെ ആസ്തിയുള്ള ഈ ട്രസ്റ്റിന് കീഴില്‍ എന്‍ജിനിയറിങ് കോളജുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐശ്വര്യയാണ് ഇവയെല്ലാം നോക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

 ചോദ്യം ചെയ്ത ശേഷം

ചോദ്യം ചെയ്ത ശേഷം

കര്‍ണാടക മുന്‍ മന്ത്രിയായിരുന്ന ശിവകുമാറിനെ നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് ഈ മാസം മൂന്നിന് അറസ്റ്റ് ചെയ്തത്. പിന്നീട് പത്ത് ദിവസം അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ് കോടതി. 13ന് കസ്റ്റഡി കാലാവധി തീരും. ശേഷം കോടതിയില്‍ ഹാജരാക്കും.

 കഴിഞ്ഞ വര്‍ഷം സപ്തംബറില്‍

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസെടുത്തത്. ദില്ലിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായിരുന്ന ഹേമന്തയ്യ, മറ്റു ചില ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ശിവകുമാറിനെതിരെ ബെംഗളൂരു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസ്; ഇടതുപക്ഷത്തെ കൂടെ ചേര്‍ക്കും, അന്തിമനീക്കം ഇങ്ങനെ

English summary
Congress leader D K Shivakumar’s daughter Aishwarya appears before ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X