കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ഉപദേഷ്ട പദവി വേണ്ടെന്ന് നേതാവ്... പകരം അത് ചെയ്യണം, തുറന്നുപറച്ചില്‍ ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പുതിയ വീട് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉപദേശക കൗണ്‍സില്‍ വിപുലീകരിക്കാനും പ്രിയങ്ക തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുടെ ഉപദേശ കൗണ്‍സില്‍ അംഗമായുള്ള നിയമനം നിരസിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് രാജേഷ് മിശ്ര. പ്രിയങ്കയെ ഉപദേശിക്കാനുള്ള സാഹചര്യത്തിലല്ല താനുള്ളതെന്ന് മിശ്ര വ്യക്തമാക്കി.

1

മിശ്രയുടെ പ്രതികരണം കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നതാണ്. വിഭാഗീയത ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി കൊണ്ടാണ് മിശ്ര ഉപദേശക പദവി നിരസിച്ചതെന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുനപ്പരിശോധന അത്യാവശ്യമാണെന്ന് മിശ്ര തുറന്ന് പറഞ്ഞിരിക്കുകയാണ്.

നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജ് ബബ്ബാറിനെ മാറ്റുകയും പകരം അജയ് കുമാര്‍ ലല്ലുവിനെ നിയമിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തിലായിരുന്നു ഈ മാറ്റം. ഇതിന് പിന്നാലെ സംസ്ഥാന സമിതി ഒന്നാകെ മാറ്റിയിരുന്നു. പുതിയ നാല് ഉപാധ്യക്ഷന്‍മാര്‍, 12 ജനറല്‍ സെക്രട്ടറിമാര്‍, നാല് സെക്രട്ടറിമാര്‍ എന്നിവരെയും നിയമിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക വന്നിട്ടും വിഭാഗീയത മാറിയിട്ടില്ലെന്നാണ് സൂചന.

കോണ്‍ഗ്രസ് പ്രിയങ്കയ്ക്കായി 18 അംഗ ഉപദേശക കൗണ്‍സിലിനെയാണ് നിയമിച്ചത്. മിശ്ര അതിലെ അംഗമായിരുന്നു. അതേസമയം താന്‍ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്കയെ അറിയിച്ചതായും മിശ്ര വ്യക്തമാക്കി. ഞാന്‍ അവരെ ഉപദേശിക്കാന്‍ ആളല്ല. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവിനെ കുറിച്ച് തനിക്ക് പരാതിയുണ്ടോ എന്ന് പാര്‍ട്ടിയില്‍ ഉന്നയിക്കും. രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ ആവശ്യപ്പെട്ടാല്‍ തന്റെ അഭിപ്രായം പറയുമെന്നും മിശ്ര പറഞ്ഞു. അതേസമയം മാറിയ സാഹചര്യത്തില്‍ ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തകരെയും സത്യസന്ധരെയും മുന്നോട്ട് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും രാജേഷ് മിശ്ര പറഞ്ഞു.

 ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്? ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്?

English summary
congress leader declines to take priyankas advisory role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X