• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നോട്ട് നിരോധനത്തിലൂടെ നേടിയ പണം ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടത്തിനുപയോഗിക്കുന്നു: ദിഗ് വിജയ് സിംഗ്

  • By Desk

ദില്ലി: കര്‍ണ്ണാടകയിലെയും ഗോവയിലെയും രാഷ്ട്രിയ പ്രതിസന്ധിയില്‍ യ ബിജെപിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയസിംഗ്. നോട്ട് നിരോധന സമയത്ത് ലഭിച്ച പണം ഉപയോഗിച്ച് കര്‍ണ്ണാടകയിലും ഗോവയിലും എം എല്‍ എ മാരെ ബി. ജെ. പി വിലയ്ക്ക് വാങ്ങി എന്ന ഗുരുതരമായ ആരോപണമാണ് ദ്വിഗ് വിജയ സിംഗ് ഉയര്‍ത്തുന്നത്. എം എല്‍ എ മാരെ കാണാന്‍ മുംബൈ പൊലിസ് ശിവകുമാറിനെ അനുവദിക്കാത്തതിനെയും ദ്വിഗ് വിജയ് സിംഗ് വിമര്‍ശ്ശിച്ചു.

വിമത എംഎൽഎമാരെ പുകച്ച് പുറത്ത് ചാടിക്കാൻ കോൺഗ്രസ്, ഹേബിയസ് കോർപ്പസ് നീക്കം

നോട്ട് നിരോധനകാലത്ത് ബിജെ പി നേതാക്കള്‍ ധാരാളം പണം സമ്പാദിച്ചെന്നൂം ഈ പണം കൊണ്ടാണ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന ലാഘവത്തോടെ അവര്‍ രാഷ്ട്രിയ നേട്ടത്തിനായി ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുന്നതെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന് വിമത കോണ്‍ഗ്രസ് എം എല്‍ എ മാരെ കാണുന്നതിന് അവസരം നല്കാത്ത മുംബൈ പൊലിസിനെയും സിംഗ് വിമര്‍ശ്ശിച്ചു. ശിവകുമാര്‍ സുഹൃത്തുക്കളായ വിമത എം എല്‍ എ മാരെ കാണാനായി മുബൈയില്‍ വരാന്‍ കാരണം തന്നെ അവര്‍ അദ്ധഹത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാത്തതിനാലാണ്. എന്നാല്‍ അവരെ കാണാന്‍ ശിവകുമാറിനെ മുംബൈ പൊലിസ് അനുവദിക്കുന്നില്ല.

മധ്യപ്രദേശില്‍ പ്രശ്നങ്ങളില്ലെന്ന്

മധ്യപ്രദേശില്‍ പ്രശ്നങ്ങളില്ലെന്ന്

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന, മധ്യപ്രദേശ് സര്‍ക്കാരിന് നിലവില്‍ പ്രശ്‌നങ്ങളില്ല എന്നും സിംഗ് വ്യക്തമാക്കി. മധ്യപ്രദേശിലും പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബി ജെ പി യുടെ തന്ത്രമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ പറ്റിയും സിംഗ് അഭിപ്രായം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായി എന്നത് അഭിന്ദിക്കേണ്ട കാര്യമാണ്. 1868 നു ശേഷം രണ്ട് തവണയാണ് കോണ്‍ഗ്രസ് പിളര്‍ന്നത്. രണ്ടു തവണയും, അര്‍പ്പണ ബോധമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിച്ചത് നെഹ്‌റു-ഗാന്ധി കുടുംബത്തിലുളള ആളുകളുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസിനെയാണ്. യഥാര്‍ത്ഥ കോണ്‍ഗ്രസായി അവരെയാണ് കണക്കിലെടുത്തിട്ടുളളത് എന്നും സിംഗ് പറഞ്ഞു. ഈ വികാരമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്ന പൊതു തീരുമാനത്തിനു പിന്നിലും ഉളളത്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നുളള ആരും നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇല്ല എന്ന തീരുമാനം രാഹുല്‍ ഗാന്ധി എടുത്തു. അതിനാല്‍ ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ നേതാവിനെ തീരുമാനിക്കണം .

കേന്ദ്രബജറ്റിന്

കേന്ദ്രബജറ്റിന്

കേന്ദ്ര ബജറ്റിനെയും സിംഗ് വിമര്‍ശ്ശിച്ചു. മോദിയുടെ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം മാറുമെന്ന ലക്ഷ്യത്തെ, ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം എന്ന് അദ്ധേഹം തളളിക്കളഞ്ഞു. സ്വപ്‌നങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ വില്‍ക്കാം എന്ന് മോദിക്ക് നന്നായി അറിയാം എന്നും സിംഗ് പരിഹസിച്ചു. ഫെബ്രുവരി 14 ലെ പുല്‍വാമ ഭീകരാക്രമണത്തെപ്പറ്റി കാശ്മിര്‍ പൊലിസ് മുന്നറിയിപ്പു നല്‍കിയത് കേന്ദ്രം അവഗണിക്കുക ആയിരുന്നുവെന്നും സിംഗ് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി. 3.5 ക്വിന്റല്‍ സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ ചാവേര്‍ ഓടിച്ച് സി ആര്‍ പി എഫ് കോണ്‍വോയില്‍ ഇടിച്ചു കയറ്റി എന്ന സര്‍ക്കാര്‍ ഭാഷ്യത്തെ സിംഗ് വിര്‍ശ്ശിച്ചു. ഇത്ര കൃത്യമായി സ്‌ഫോടക വസ്തുക്കളുടെ കണക്ക് എവിടെ നിന്നും ലഭിച്ചു എന്നും സിംഗ് ചോദിക്കുന്നു. അങ്ങനെയെങ്കില്‍, ഇത്ര കൃത്യമായ കണക്ക് ലഭിച്ചപ്പോള്‍ എന്തു കൊണ്ടാണ് മുന്നറിയിപ്പ് അവഗണിച്ചത്?

പുല്‍വാമയ്ക്ക് ശേഷം എന്ത്?

പുല്‍വാമയ്ക്ക് ശേഷം എന്ത്?

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടുത്തെ രഹസ്യന്വേഷണ മേധാവി രാജിവെച്ചു. യു. പി. എ അധികാരത്തില്‍ ഇരുന്ന കാലത്ത മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടില്‍ രാജിവെച്ചത്. എന്നാല്‍ പുല്‍വാമയിലെ ദുരന്തത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് എന്തുകൊണ്ടാണ് രാജി ഉണ്ടാകാതിരുന്നത്? ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടാണ് മോദിക്കുളളത്, സിംഗ് പറഞ്ഞു. എല്‍വാര്‍ പരിഷത്ത്-ഭീമ കൊറെഗോവ് കേസില്‍ അറസ്റ്റിലായവരില്‍ നിന്നും കണ്ടെടുത്ത കത്തുകളില്‍ സിംഗിന്റെ നമ്പര്‍ ഉണ്ടായിരുന്നു എന്നതിനെപ്പറ്റിയും സിംഗ് പ്രതികരിച്ചു. തന്റെഫോണ്‍ നമ്പര്‍ വെബ്‌സൈറ്റിലുണ്ട്... ഇനി ഞാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് തോന്നുന്നുവെങ്കില്‍ പൊലിസിന് അറസ്റ്റ് ചെയ്യാം... എന്നെ അറസ്റ്റ് ചെയ്യാനുളള ധൈര്യം അവര്‍ കാണിക്കട്ടെ... ജൂണ്‍ 6 ന് പുനെ സിറ്റി പൊലിസ് പിടിച്ചെടുത്ത നക്‌സല്‍ ആശയവിനിമയങ്ങളിലൊന്നില്‍ നിന്നാണ് സിംഗിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്.

English summary
Congress leader Dig Vijay singh attacks BJP on political crisis of Goa and Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X