രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക ഒരു ലക്ഷം; ദിഗ്വിജയ് സിങ് പണം മോദിക്ക് അയച്ചു
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക ഒരു ലക്ഷം രൂപ സംഭാവന. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായ ദിഗ്വിജയ് സിങാണ് 111111 രൂപയുടെ ചെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അയച്ചത്. ഏത് ബാങ്കിലേക്കാണ് പണം അയക്കേണ്ടത് എന്ന് അറിയില്ലെന്നും അതുകൊണ്ട് ഈ കത്തിനൊപ്പം ഞാന്‍ ഒരു ചെക്ക് അയക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് ദിഗ്വിജയ് സിങ് മോദിക്ക് കത്തയച്ചത്. ക്ഷേത്രനിര്‍മാണത്തിന് ജനങ്ങള്‍ സംഭാവന നല്കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ വിഎച്ച്പിയോട് മോദി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

44 ദിവസം നീളുന്ന പണപ്പിരിവിന് ജനുവരി 15 മുതലാണ് വിഎച്ച്പി തുടക്കം കുറിച്ചത്. മറ്റു പല സംഘടനകളും ക്ഷേത്ര നിര്‍മാണത്തിന് എന്ന പേരില്‍ പണം പിരിക്കുന്നുണ്ടെന്നാണ് വിവരം. ആയുധങ്ങള്‍ ഏന്തിയുള്ള റാലികള്‍ നടത്തി ഇത്തരം സംഘടനകള്‍ പിരിവ് നടത്തുന്ന കാര്യവും ദിഗ്വിജയ് സിങ് കത്തില്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ ഇത്തരം റാലികള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്‍ഡോര്‍, മന്തസോര്‍ ജില്ലകളില്‍ കലാപവുമുണ്ടായതും ദിഗ്വിജയ് സിങ് കത്തില്‍ സൂചിപ്പിച്ചു. മറ്റു മതസ്ഥര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എതിരല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. പണപ്പിരിവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മോദി നിര്‍ദേശം നല്‍കണമെന്നും ദിഗ്വിജയ് സിങ് കത്തില്‍ ആവശ്യപ്പെട്ടു.
രാമക്ഷേത്രം നിര്‍മിക്കുന്നതിന് കഴിഞ്ഞദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് 500100 രൂപ സംഭാവന നല്‍കിയിരുന്നു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷന്മാരില് ഒരാളായ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ആണ് രാഷ്ട്രപതിയെ കണ്ടത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ക്ഷേത്ര നിര്‍മാണത്തിന് ഒരു കല്ല് ചൗഹാന്റെ കുടുംബത്തിന്റെ വകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂറത്തിലെ വജ്ര വ്യാപാരി ഗോവിന്ദ് ഭായ് ദോലാകിയ 11 കോടി രൂപ സംഭാവന നല്കി. വിഎച്ച്പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പണം കൈമാറിയത്. ബിഹാറിലെ എല്ലാ ഹിന്ദു കുടുംബങ്ങളും സംഭാവന ചെയ്യുമെന്നാണ് കരുതുന്നതെന്ന് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 10, 100, 1000 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പിരിവ് നടത്തുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications