കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക ഒരു ലക്ഷം; ദിഗ്‌വിജയ് സിങ് പണം മോദിക്ക് അയച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക ഒരു ലക്ഷം രൂപ സംഭാവന. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായ ദിഗ്‌വിജയ് സിങാണ് 111111 രൂപയുടെ ചെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അയച്ചത്. ഏത് ബാങ്കിലേക്കാണ് പണം അയക്കേണ്ടത് എന്ന് അറിയില്ലെന്നും അതുകൊണ്ട് ഈ കത്തിനൊപ്പം ഞാന്‍ ഒരു ചെക്ക് അയക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് ദിഗ്‌വിജയ് സിങ് മോദിക്ക് കത്തയച്ചത്. ക്ഷേത്രനിര്‍മാണത്തിന് ജനങ്ങള്‍ സംഭാവന നല്‍കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ വിഎച്ച്പിയോട് മോദി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

3

44 ദിവസം നീളുന്ന പണപ്പിരിവിന് ജനുവരി 15 മുതലാണ് വിഎച്ച്പി തുടക്കം കുറിച്ചത്. മറ്റു പല സംഘടനകളും ക്ഷേത്ര നിര്‍മാണത്തിന് എന്ന പേരില്‍ പണം പിരിക്കുന്നുണ്ടെന്നാണ് വിവരം. ആയുധങ്ങള്‍ ഏന്തിയുള്ള റാലികള്‍ നടത്തി ഇത്തരം സംഘടനകള്‍ പിരിവ് നടത്തുന്ന കാര്യവും ദിഗ്‌വിജയ് സിങ് കത്തില്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ ഇത്തരം റാലികള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്‍ഡോര്‍, മന്തസോര്‍ ജില്ലകളില്‍ കലാപവുമുണ്ടായതും ദിഗ്‌വിജയ് സിങ് കത്തില്‍ സൂചിപ്പിച്ചു. മറ്റു മതസ്ഥര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എതിരല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. പണപ്പിരിവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മോദി നിര്‍ദേശം നല്‍കണമെന്നും ദിഗ്‌വിജയ് സിങ് കത്തില്‍ ആവശ്യപ്പെട്ടു.

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

രാമക്ഷേത്രം നിര്‍മിക്കുന്നതിന് കഴിഞ്ഞദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് 500100 രൂപ സംഭാവന നല്‍കിയിരുന്നു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷന്മാരില്‍ ഒരാളായ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ആണ് രാഷ്ട്രപതിയെ കണ്ടത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ക്ഷേത്ര നിര്‍മാണത്തിന് ഒരു കല്ല് ചൗഹാന്റെ കുടുംബത്തിന്റെ വകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂറത്തിലെ വജ്ര വ്യാപാരി ഗോവിന്ദ് ഭായ് ദോലാകിയ 11 കോടി രൂപ സംഭാവന നല്‍കി. വിഎച്ച്പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പണം കൈമാറിയത്. ബിഹാറിലെ എല്ലാ ഹിന്ദു കുടുംബങ്ങളും സംഭാവന ചെയ്യുമെന്നാണ് കരുതുന്നതെന്ന് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 10, 100, 1000 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പിരിവ് നടത്തുന്നത്.

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
Congress leader Digvijaya Singh sends to Modi 1 Lakh cheque for Ram temple in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X