കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇത്രയും രൂക്ഷമായ ഭാഷ ഡികെ ശിവകുമാര്‍ മറ്റൊരു നേതാവിനെതിരെ ഉപയോഗിച്ചത് അപൂര്‍വമാണ്. നിലവില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഡികെ ഔദ്യോഗികമായി പദവി ഏറ്റെടുത്തിട്ടില്ല.

ജൂണ്‍ ഏഴിന് അദ്ദേഹം കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരം. പൊതുവെ മിതഭാഷിയായി അറിയപ്പെടുന്ന നേതാവാണ് ഡികെ. അദ്ദേഹം കടുത്ത ഭാഷയിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ ഇന്ന് രംഗത്തുവന്നിരിക്കുന്നത്. യുപി സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനമാണ് ഡികെയുടെ പ്രതികരണത്തിന് കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

യുപി സര്‍ക്കാരിന്റെ തീരുമാനം

യുപി സര്‍ക്കാരിന്റെ തീരുമാനം

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എടുത്ത തീരുമാനം ഏറെ വിവാദമായിട്ടുണ്ട്. ഉത്തര്‍ പ്രദേശുകാരെ ജോലിക്ക് എടുക്കുന്നതിന് മുമ്പ് യുപി സര്‍ക്കാരിന്റെ അനുമതി മറ്റു സംസ്ഥാനങ്ങള്‍ വാങ്ങണം എന്നാണ് തീരുമാനം. ഇങ്ങനെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം തീരുമാനം എടുക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം.

സാമാന്യ ബുദ്ധിക്ക് യോജിക്കില്ല

സാമാന്യ ബുദ്ധിക്ക് യോജിക്കില്ല

സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത തീരുമാനമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് കര്‍ണാക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആരോപിച്ചു. യുപി ജനത കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ മാത്രമേ പുതിയ തീരുമാനം ഉപകരിക്കൂ എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീരുമാനത്തിന് പിന്നിലെ ബുദ്ധിശൂന്യതയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.

സ്വകാര്യ സ്വത്തല്ല

സ്വകാര്യ സ്വത്തല്ല

ഉത്തര്‍ പ്രദേശ് എന്നത് യോഗി സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. യുപിയിലുള്ളവരെ ജോലിക്ക് എടുക്കുന്നത് നിയന്ത്രിക്കുന്ന യോഗി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനെതിരാണ് ഈ തീരുമാനം. യുപി നിങ്ങളുടെ സ്വകാര്യ സ്വത്തല്ലെന്ന് യോഗി മനസിലാക്കണമെന്നും ഡികെ പറഞ്ഞു.

ഇന്ത്യയില്‍ എവിടെയും

ഇന്ത്യയില്‍ എവിടെയും

ഇന്ത്യയില്‍ എവിടെയും എല്ലാവര്‍ക്കും ജോലി ചെയ്യാം. യുപിയിലുള്ളവര്‍ക്കും അങ്ങനെ തന്നെയാണ്. അതിന് യുപി സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ജനാധിപത്യത്തിലെ ഭരണത്തിന്റെ അടിസ്ഥാന നിയമങ്ങളും തത്വങ്ങളും യോഗി മനസിലാക്കിയിട്ടില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

ഇത് ഒരു രാജ്യമാണ്

ഇത് ഒരു രാജ്യമാണ്

സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. യുപിയിലെ ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നതാണ് തീരുമാനം. ഇത് ഒരു രാജ്യമാണ്. സംസ്ഥാനങ്ങളെ തമ്മില്‍ വേര്‍ത്തിരിച്ച് നിര്‍ത്താന്‍ സാധിക്കില്ല. ഇവിടെയുള്ളവര്‍ അവിടെ ജോലി ചെയ്യാന്‍ പാടില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും ഡികെ പറഞ്ഞു.

യോഗി സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണം

യോഗി സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണം

തിങ്കളാഴ്ചയാണ് വിവാദമായ തീരുമാനം യോഗി സര്‍ക്കാര്‍ എടുത്തത്. മറ്റു ചില സംസ്ഥാനങ്ങള്‍ യുപിയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ വേണ്ട വിധം പരിഗണിച്ചില്ലെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ നിന്നുള്ള തൊഴിലാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഏറെ പ്രയാസപ്പെട്ടുവെന്നും യോഗി സര്‍ക്കാര്‍ വിലയിരുത്തി.

പ്രത്യേക സമിതി

പ്രത്യേക സമിതി

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ജനങ്ങള്‍ തന്നെയാണ് ഉത്തര്‍ പ്രദേശിന്റെ പ്രധാന ആസ്തി. യുപിക്കാര്‍ക്ക് യുപിയില്‍ തന്നെ ജോലി നല്‍കും. ഇക്കാര്യം പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Congress breaks Yogi Adityanath's lie | Oneindia Malayalam
മടക്കി അയക്കില്ല

മടക്കി അയക്കില്ല

ഉത്തര്‍ പ്രദേശിലുള്ള ജനങ്ങളെ പല സംസ്ഥാനങ്ങള്‍ക്കും ജോലിക്ക് ആവശ്യമാണ്. ഇനിയും അവരെ തിരിച്ച് അയക്കണമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങണം. അല്ലാത്ത സാഹചര്യത്തില്‍ യുപിയിലുള്ളവരെ ജോലിക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കരുത് എന്നാണ് യുപി സര്‍ക്കാരിന്റെ തത്വത്തിലുള്ള തീരുമാനം. ഇതിന്റെ പ്രായോഗികതയാണ് ഡികെ ശിവകുമാര്‍ ചോദ്യം ചെയ്യുന്നത്.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

English summary
Congress Leader DK Shivakumar criticize Uttar Pradesh Chief Minister Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X