കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍
ബെംഗളൂരു: കണാതായ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടേതായി പുറത്തുവന്ന കത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. 'ജുലൈ 27 എന്ന തിയ്യതിയിലുള്ള കത്താണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജുലൈ 28 ന് എന്നെ വിളിച്ച അദ്ദേഹം നേരിട്ട് കാണാന്‍ പറ്റമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നാണ് ശിവകുമാര്‍ പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നുമാണ് പുറത്തുവന്ന കത്തില്‍ സിദ്ധാര്‍ഥ വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കഫേ ഡേ കോഫി ജീവനക്കാര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിനുമായി എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു. ആദായനികുതി മുന്‍ ഡിജിയുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

അതേസമയം, വിജി സിദ്ധാര്‍ത്ഥിനായുള്ള തിരച്ചില്‍ നേത്രാവതി നദി കേന്ദ്രീകരിച്ച് കര്‍ണാടക പോലീസും ഫയര്‍ഫോഴ്സും ശക്തമാക്കിയിരിക്കുകയാണ്. മഞ്ചേശ്വരം കോസ്റ്റൽ പൊലീസാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. കേരള കോസ്റ്റൽ പൊലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിലിന് കര്‍ണാടക ബിജെപി നേതൃത്വം. കേന്ദ്രസഹായം തേടിയിട്ടുണ്ട്.
ജിവി സിദ്ധാര്‍ത്ഥ: പ്ലാന്റേഷന് മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച
ചിക്കമംഗളൂരുവിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് മഗലാപുരത്തിനടത്തുള്ള നേത്രാവതി നദിക്ക് കുറകെയുള്ള പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥിനെ കാണാതായത്. കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ മരുമകന് കൂടിയാണ് സിദ്ധാര്‍ഥ
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications