കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: കണാതായ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടേതായി പുറത്തുവന്ന കത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. 'ജുലൈ 27 എന്ന തിയ്യതിയിലുള്ള കത്താണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജുലൈ 28 ന് എന്നെ വിളിച്ച അദ്ദേഹം നേരിട്ട് കാണാന്‍ പറ്റമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നാണ് ശിവകുമാര്‍ പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>മുന്‍ ഡിജിയുടെ ഉപദ്രവം; ഓഹരി പങ്കാളിയുടെ സമ്മര്‍ദ്ദം.. ജിവി സിദ്ധാര്‍ത്ഥിന്‍റെ കത്തിലെ വിവരങ്ങള്‍</strong>മുന്‍ ഡിജിയുടെ ഉപദ്രവം; ഓഹരി പങ്കാളിയുടെ സമ്മര്‍ദ്ദം.. ജിവി സിദ്ധാര്‍ത്ഥിന്‍റെ കത്തിലെ വിവരങ്ങള്‍

സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നുമാണ് പുറത്തുവന്ന കത്തില്‍ സിദ്ധാര്‍ഥ വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കഫേ ഡേ കോഫി ജീവനക്കാര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിനുമായി എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു. ആദായനികുതി മുന്‍ ഡിജിയുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ccd

അതേസമയം, വിജി സിദ്ധാര്‍ത്ഥിനായുള്ള തിരച്ചില്‍ നേത്രാവതി നദി കേന്ദ്രീകരിച്ച് കര്‍ണാടക പോലീസും ഫയര്‍ഫോഴ്സും ശക്തമാക്കിയിരിക്കുകയാണ്. മഞ്ചേശ്വരം കോസ്റ്റൽ പൊലീസാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. കേരള കോസ്റ്റൽ പൊലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിലിന് കര്‍ണാടക ബിജെപി നേതൃത്വം. കേന്ദ്രസഹായം തേടിയിട്ടുണ്ട്.

ജിവി സിദ്ധാര്‍ത്ഥ: പ്ലാന്‍റേഷന്‍ മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച

Recommended Video

cmsvideo
ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച എങ്ങനെയാണ്? | Oneindia Malayalam

ചിക്കമംഗളൂരുവിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് മഗലാപുരത്തിനടത്തുള്ള നേത്രാവതി നദിക്ക് കുറകെയുള്ള പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥിനെ കാണാതായത്. കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ മരുമകന്‍ കൂടിയാണ് സിദ്ധാര്‍ഥ

English summary
congress leader dk sivakumar on vg siddhartha missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X