കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ ഭീകരാക്രമണം; പിഡിപി വിട്ട കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു, സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്!

  • By Desk
Google Oneindia Malayalam News

കശ്മീർ: മുൻ പിഡിപി നേതാവ് ഗുലാം നബി പട്ടേൽ ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭീകരരെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പട്ടേല്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പട്ടേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. നിരവധി തവണ ഭീകരര്‍ വാഹനത്തിനു നേര്‍ക്ക് വെടിവച്ചു. തുടർന്ന് ഭീകരർ ആക്രമണ സ്ഥലത്തതു നിന്നും രക്ഷപ്പെടുകയായിരുന്നു.

Hospital

പിഡിപി നേതാവിയിരുന്ന ഗുലാം നബി പട്ടേൽ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. രാജ്പുര ചൗക്കിൽ വെച്ചാണ് വെടിയേറ്റത്. അനന്ത്നാഗ് ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുൽവാമ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ കുടുംബത്തിന്റെ സ്വാധീന കേന്ദ്രമായാണ് അറിയപ്പെടുന്നത്. പട്ടേലിന്റെ മരണത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ നടുക്കം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ട്വീറ്ററിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പിഡിപിയുടെ പുല്‍വാമാ മേഖലയിലെ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗുലാം നബി പട്ടേല്‍. ഗുലാം നബി പട്ടേലിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A former leader of Jammu and Kashmir's ruling PDP was shot dead in his car by terrorists in the state's Pulwama district this afternoon.Ghulam Nabi Patel, who was the General Secretary of the Pulwama wing of the PDP last year, was travelling in his Scorpio SUV when he was shot at by terrorists multiple times at Rajpura Chowk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X