'താന്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നില്ല' : നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പട്ടേല്‍
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നില്ലെന്നും ആരാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് അറിയില്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനായി താന്‍ തന്റെ 100 ശതമാനവും ഇതുവരെ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ തന്നെ തന്റെ പ്രവര്‍ത്തനം തുടരുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച വികസനമുന്നേറ്റങ്ങള്‍ കൊണ്ടുവരും. പാര്‍ട്ടിക്കുള്ളില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ ഗുജറാത്തിനെ മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സത്യം സംസാരിക്കുന്നതില്‍ കുറ്റമാണെങ്കില്‍ താന്‍ കുറ്റക്കാരനാണ്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് പ്രതീക്ഷകളുണ്ട്, ഞങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കണം' ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോകണമെന്നാണ് ആഗ്രഹം. ഇക്കാര്യം താന്‍ നിരവധി തവണ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും എന്നാല്‍ വിഷയത്തില്‍ ഒരു നടപടി പോലും നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് യോഗങ്ങള്‍ നടക്കുന്നത് തന്നോട് പറയാറില്ലെന്നും തന്നെ ഈ യോഗങ്ങളിലേക്ക് ക്ഷണിക്കാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്നോടിയായി തന്നോട് ആരും അഭിപ്രായം പോലും ചോദിക്കാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് പാര്‍ട്ടിയില്‍ എന്റേത്' എന്നായിരുന്നു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞത്.

'ഈയിടെ 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ആലോചിച്ചില്ല. പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഇപ്പോഴുള്ള പട്ടേലിനെ തന്നെ ഉപയോഗിക്കുന്നില്ല. 2017-ലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനുകാരണം പട്ടേല്‍ സമരമായിരുന്നു എന്ന കാര്യം മറക്കരുത്'' -ഹാര്‍ദിക് അഭിപ്രായപ്പെട്ടു

ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പ്രബലനായ നേതാവാണ് ഹാര്‍ദിക് പട്ടേല്‍. അതേ സമയം വ്യവസായിയായ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടക്കുന്നതില്‍ ഹാര്‍ദിക് അസംതൃപ്തനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2017ലാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹാര്‍ദിക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നത്. തുടര്‍ന്ന് 2020ല്‍ ഹാര്‍ദിക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കുകയായിരുന്നു. അതേ സമയം ഈ സമയത്ത് ഹാര്‍ദിക്കില്‍ നിന്ന് വരുന്ന പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നതാണ്.

കോണ്‍ഗ്രസിലുള്ള അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആംആദ്മി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ സംതൃപ്തനല്ലെങ്കില്‍ ആംആദ്മിയിലേക്ക് സ്വാഗതമെന്നായിരുന്നു ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇതാലിയ പറഞ്ഞത്. ഹാര്‍ദിക് പട്ടേലിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. പോരാളിയായ യുവനേതാവിനെ ആംആദ്മിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പട്ടേല്‍ സമുദായത്തിനുള്ളില്‍ ഹാര്‍ദിക്കിനുള്ള സ്വീകാര്യതയും ഇഷ്ടവും തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ആംആദ്മി പ്രതിനിധി വ്യക്തമാക്കിയിരുന്നു.
ഹാര്‍ദിക്കിന്റെ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ജിപിസിസി അധ്യക്ഷന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ഹാര്‍ദിക് പട്ടേലുമായി സംസാരിച്ച് ധാരണയില്‍ എത്തുമെന്നുമായിരുന്നു ജി.പി.സി.സി. അധ്യക്ഷന്‍ ജഗദീഷ് ഠാക്കോര്‍ പറഞ്ഞത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications