'ബിജെപിക്കെതിരെ സംസാരിക്കാത്തവർ ഷണ്ഡന്മാർ'! പിറന്നാളിന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഹർദിക് പട്ടേൽ
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ബിജെപിക്കെതിരെ പൊരുതി ഗുജറാത്തിലെ ജനങ്ങളുടെ മനസാക്ഷി തിരിച്ച് പിടിക്കേണ്ട ആവശ്യമുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 26ാം പിറന്നാള്‍ ഗാന്ധി നഗര്‍ ടൗണ്‍ ഹാളില്‍ ആഘോഷിക്കവേയാണ് പട്ടേല്‍ ബിജെപിക്കെതിരെ രംഗത്ത് വന്നത്.
ഗുജറാത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 26ല്‍ 26 സീറ്റുകളും ബിജെപി നേടിയിട്ടും സംസ്ഥാനത്ത് കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങളും വിദ്യാഭ്യാസ ഫീസ് വര്‍ധനവ് പോലുളള പ്രശ്നങ്ങളും തുടരുകയാണ് എന്ന് ഹര്‍ദിക് പട്ടേല്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രവര്‍ത്തിച്ചേ മതിയാകൂ എന്നും പ്രതിഷേധം തുടര്‍ന്നേ മതിയാകൂ എന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ എല്ലാവര്ക്കും സംസാരിക്കാന്‍ ഭയമാണ്. ആരെങ്കിലും സംസാരിക്കാന്‍ തുനിഞ്ഞാല്‍ അവരെ അപമാനിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ സംസാരിക്കാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്ക് എതിരായ പോരാട്ടം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്നും ഹര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരാന്‍ നിരവധി പേരാണ് തന്നോട് ഉപദേശിച്ചത്. എന്നാല്‍ അവരോട് താന്‍ പറഞ്ഞത് ബിജെപിക്കെതിരെ സംസാരിക്കാത്തവര്‍ ഷണ്ഡന്മാരാണ് എന്നാണ് എന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ പട്ടേല്‍ സംവരണ സമരത്തിന് നേതൃത്വം കൊടുത്ത് ബിജെപിയെ വിറപ്പിച്ച ഹര്‍ദിക് പട്ടേല്‍ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം











Click it and Unblock the Notifications