തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസ് നേതാവും ഭാര്യയും ആത്മഹത്യ ചെയ്തു; ദുരൂഹത....
ഗാന്ധിനർ: കോൺഗ്രസ് നേതാവ് ഹരേഷ് മൊറാഡിയയും ഭാര്യയും ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭംവം. മഹേശ്വരി സൊസൈറ്റിക്ക് അടുത്തുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ കുറിപ്പുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഹരേഷ് മൊറാഡിയ കോൺഗ്രസ് പാർട്ടിയിലെ ഫാർമേർസ് സെല്ലുമായി പ്രവർത്തിച്ചു വരികയായിരുന്നു. സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാൾ കൂടിയാണ് അദ്ദേഹം.

മരണ കാരണമെന്തെന്ന് അറിവായിട്ടില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് മരണം. നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബർ 12നാണ് നടക്കുന്നത്.












Click it and Unblock the Notifications