കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുടെ വഴിയില്‍ കോണ്‍ഗ്രസും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രചാരണം, പല ലക്ഷ്യങ്ങളുമായി വീഡിയോ

Google Oneindia Malayalam News

ഡെറാഡൂണ്‍: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ അതേ നീക്കവുമായി കോണ്‍ഗ്രസ്. ഉത്തരാഖണ്ഡില്‍ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് സൗജന്യ നിരക്കുകള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

വിവാദ വിഷയങ്ങള്‍ ഇത്തവണ പ്രചാരണത്തില്‍ ഉപയോഗിക്കേണ്ടെന്നാണ് ധാരണയെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. 2022ലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കൃത്യമായി പറഞ്ഞാല്‍ ഇനിയും 23 മാസമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ പ്രചാരണത്തിന് ഇറങ്ങിയതിന് പിന്നില്‍ മറ്റുചില കളികളുമുണ്ട്. വിശദീകരിക്കാം...

സദ് ഭരണം, സൗജന്യം

സദ് ഭരണം, സൗജന്യം

സദ് ഭരണം, സൗജന്യം എന്നതാണ് ഉത്തരഖാണ്ഡില്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. വൈദ്യുതിയും വെള്ളവും ഉപാധികളോടെ സൗജന്യ നിരക്കില്‍ നല്‍കുമെന്നാണ് പ്രഖ്യാപനം.

സംസ്ഥാനത്തെ പ്രതിസന്ധി

സംസ്ഥാനത്തെ പ്രതിസന്ധി

മലകളാല്‍ നിറഞ്ഞുകിടക്കുന്ന ഉത്തരാഖണ്ഡിലെ പ്രധാന ആവശ്യം വെള്ളവും വൈദ്യുതിയുമാണ്. ഭരണം മാറി മാറി വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനോ ബിജെപിക്കോ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹരീഷ് റാവത്ത് പുതിയ പ്രഖ്യാപനം നടത്തിയത്.

എന്നാണ് തിരഞ്ഞെടുപ്പ്

എന്നാണ് തിരഞ്ഞെടുപ്പ്

2022 ആദ്യത്തിലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതായത് ഇനിയും 23 മാസമുണ്ട്. എന്നാല്‍ ഹരീഷ് റാവത്തിന്റെ പുതിയ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി വിലയിരുത്തുന്നു. മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യത്തില്‍ മാറ്റം വരുത്താനും ഇത് സഹായിക്കും.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...

മാസത്തില്‍ 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമായിരിക്കുമെന്നാണ് റാവത്തിന്റെ പ്രഖ്യാപനം. മാത്രമല്ല, പ്രതിദിനം 25 ലിറ്റര്‍ വെള്ളവും സൗജന്യമായി നല്‍കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വന്‍ മാറ്റങ്ങളാണ് ഉത്തരാഖണ്ഡില്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.

വീഡിയോ സന്ദേശം

വീഡിയോ സന്ദേശം

എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഹരീഷ് റാവത്ത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം വീഡിയോ സന്ദേശത്തിലാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഹരീഷ് റാവത്തിന്റെ വീഡിയോ.

ബിജെപിക്ക് കനത്ത വെല്ലുവിളി

ബിജെപിക്ക് കനത്ത വെല്ലുവിളി

വെള്ളം സൗജന്യമായി നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്. വൈദ്യുതി സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ്. പലപ്പോഴും വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് ഉത്തരാഖണ്ഡില്‍ വിതരണം ചെയ്യാറ്. ഇതില്‍ അഴിമതി ആരോപണവും ഉയരാറുണ്ട്.

ജനങ്ങളെ പറ്റിക്കാന്‍

ജനങ്ങളെ പറ്റിക്കാന്‍

ഉത്തരാഖണ്ഡില്‍ വന്‍ പ്രഖ്യാപനം നടത്തി ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി പ്രചാരണം നടത്തിയേക്കാം. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഹരീഷ് റാവത്ത് ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടി കൂടി നല്‍കുന്നു. വിതരണത്തിനിടെ വൈദ്യുതി നഷ്ടമാകുന്നതാണ് പ്രതിസന്ധി. ഇക്കാര്യത്തില്‍ പരിഹാരം കണ്ടാല്‍ വൈദ്യുതി സൗജന്യമായി നല്‍കാന്‍ സാധിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസില്‍ വിവാദം

കോണ്‍ഗ്രസില്‍ വിവാദം

അതേസമയം, ഹരീഷ് റാവത്ത് ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപനം എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയത് ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ വിവാദമായിട്ടുണ്ട്. ഹരീഷ് റാവത്തിനെ ആരും ഇക്കാര്യം പറയാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ റാവത്തിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ മറ്റൊരു രാഷ്ട്രീയക്കളി കൂടിയുണ്ട്.

മറ്റു നേതാക്കളെ ഒതുക്കാന്‍

മറ്റു നേതാക്കളെ ഒതുക്കാന്‍

കോണ്‍ഗ്രസ് ഇതുവരെ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപിക്കാമെന്നാണ് ഹൈക്കമാന്റ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഹരീഷ് റാവത്ത് പ്രഖ്യാപനം നടത്തിയതോടെ മറ്റു നേതാക്കളെ ഒതുക്കാനുള്ള നീക്കമാണെന്നും വിലയിരുത്തുന്നു.

 സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്

സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്

സമയമാകുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ് പ്രതികരിച്ചു. വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ പ്രഖ്യാപനം അനിയോജ്യമായ സമയം നടത്തുമെന്നും പ്രീതം സിങ് പറഞ്ഞു.

 ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

ഉത്തരാഖണ്ഡില്‍ ഭരണം നടത്തുന്നത് ബിജെപിയാണ്. കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനങ്ങള്‍ കാര്യമാക്കേണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. അദ്ദേഹം വിരമിച്ച വ്യക്തിയാണെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റാവത്ത് പരിഹസിച്ചു. ഹരീഷ് റാവത്തിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

കഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്തകഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്ത

English summary
Congress leader Harish Rawat Goes AAP Way, Promises Free Power & Water in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X