Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദേവേന്ദ്ര ഫഡ്നാവിസ് ഔറം​റം​ഗസീബിനെ പോലെ ക്രൂരൻ'; മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ ഹർ‌ഷവർധൻ

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മു​ഗൾ ചക്രവർത്തി ഔറം​ഗസിബിനോട്d താരതമ്യപ്പെടുത്തി മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ ഹർ‌ഷവർധൻ സപ്കൽ. അധികാരത്തിനായി മതതത്തെ ഉപയോ​ഗിച്ച ക്രൂരരായ ഭരണാധികാരികളാണ് രണ്ട് പേരുമെന്നും അദ്ദേഹം പറഞ്ഞു.

" ഔറം​ഗസീബ് ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നു. അയാൾ സ്വന്തം പിതാവിനെ ജയിലില‍ടച്ചു. എപ്പോഴും മതത്തെ ഒരു ഉപകരണമായി ഉപയോ​ഗിച്ചു. " ഹർഷവർധൻ പറഞ്ഞു. " ഇന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഒരുപോലെ ക്രൂരനാണ്, അദ്ദേഹം മതത്തിന്റെ സഹായം സ്വീകരിക്കുന്നു. അത് കൊണ്ട് ഔറം​ഗസീബിന്റെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഭരണം ഒന്നുതന്നെയാണ്, " അദ്ദേഹം പറഞ്ഞു.

BJ

ഹർഷവർധന്റെ പരാമർശത്തിനെതിരെ ബി ജെ പി രം​ഗത്ത് വന്നു. ഹർഷവർധന്റെ അഭിപ്രായം അങ്ങേയറ്റം ബാലിശവും നിരുത്തരവാദപരവുമാണെന്ന് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. കോൺ​ഗ്രസ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്കാരത്തെ കളങ്കപ്പെടുത്തിയെന്നും പറഞ്ഞു.

ഹർൽവർധനെതിരെ സഞ്ജയ് കെനേക്കർ രം​ഗത്ത് വന്നു. ഹിന്ദുക്കളോടുള്ള എതിർപ്പിൽ കോൺ​ഗ്രസ് അപ്രസക്തമായെന്ന് കെനേക്കർ പറഞ്ഞു. അദ്ദേഹം തന്നെ മാത്രമല്ല, പാർട്ടിയെയും അപമാനിച്ചിരിക്കുന്നു. അദ്ദേഹത്തെ മാനസിക അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടത് അനിവാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ഔറം​ഗസീബിനെ ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന തർക്കങ്ങൾക്കിടയിലാണ് കോൺ​ഗ്രസ് നേതാവിന്റെ വിവാഹ പരാമർശം. കഴിഞ്ഞ മാസം സമാജ് വാദി പാർട്ടി നേതാവ് അബു ആസ്മി മു​ഗൾ ചക്രവർത്തിയെ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

അദ്ദേഹത്തിന്റെ ഭരണം ചരിത്രത്തിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും പ്രാപ്തിയുള്ള ഭരണാധികാരിയാണെന്നും വിശേഷിപ്പിച്ചു. മറാത്തി ഛിത്രമായ ഛാവയിലെ ഔറം​ഗസീബിന്റെ ചിത്രീകരണത്തെ വിമർശിച്ച ആസ്മിയുടെ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായി.
ഔറം​ഗ​സിബിന്റെ ഭരണകാലത്ത് ഇന്ത്യയെ സ്വർണ പക്ഷി എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും അക്കാലത്ത് ആ​ഗോള ജി ഡി പിയപടെ 24 ശതമാനം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ പോലീസ് കേസ് ഫയൽ ചെയ്തിരുന്നു. അദ്ദേഹം മുംബൈ കോടതിയിൽ നിന്ന് മുൻകൂര്‌ ജാമ്യം നേടുകയിരുന്നു.

ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അദ്ദേഹത്തെ നിയമസഭയിൽ നിന്ന് സസ്പെൻ‌ഡ് ചെയ്യണമെന്ന് പറഞ്ഞു. വർധിച്ച സമ്മർദ്ദത്തിനിടയിൽ, തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് ആസ്മി പിന്നീട് പ്രസ്താവന പിൻവലിച്ചു. എന്നാലും അദ്ദേഹത്തിനെതിരെ പോലീസ് കേസുകൾ ഫയൽ ചെയ്യുകയും മുംബൈ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+