കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ ക്യാമ്പിന് ആ വകുപ്പ് മാത്രം നല്‍കരുത്... ചൗഹാനോട് വീണ്ടും ആവശ്യം, കോണ്‍ഗ്രസ് പറയുന്നത്!!

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വാളെടുത്ത് വീണ്ടും കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ ക്യാമ്പിലുള്ള മന്ത്രിമാര്‍ക്ക് ഒരിക്കലും റവന്യൂ വകുപ്പ് നല്‍കരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റവന്യൂ മന്ത്രിയെ അവര്‍ക്ക് ലഭിച്ചാല്‍ സിന്ധ്യയുടെ ട്രസ്റ്റിന് അതോടെ സര്‍ക്കാര്‍ ഭൂമി ലഭ്യമാകുമെന്നും ഗോവിന്ദ് സിംഗ് ആരോപിക്കുന്നു. കളക്ടറുടെ ഓഫീസും സര്‍ക്കാര്‍ അഭിഭാഷകരും സര്‍ക്കാര്‍ ഭൂമി സിന്ധ്യയുടെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു.

1

റവന്യൂ വകുപ്പ് കിട്ടുന്നതോടെ സിന്ധ്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. സ്വന്തം ട്രസ്റ്റിന്റെ പേരില്‍ ആ ഭൂമി സിന്ധ്യക്ക് ലഭിക്കും. അതുകൊണ്ട് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ദയവ് ചെയ്ത് സിന്ധ്യ ക്യാമ്പിന് റവന്യൂ വകുപ്പ് നല്‍കരുത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് സര്‍ക്കാര്‍ സ്വത്ത് സംരക്ഷിക്കണം. സംസ്ഥാനത്തെ ഏഴരക്കോടിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കണമെന്നും ഗോവിന്ദ് സിംഗ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ ഭൂമി സിന്ധ്യയുടെ കുടുംബം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam

കോണ്‍ഗ്രസിന് ചുട്ടമറുപടിയുമായി ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോനില തെറ്റിയെന്ന് മന്ത്രി വിശ്വാസ സരംഗ് പറഞ്ഞു. ഇതേ നിര്‍ദേശം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കമല്‍നാഥിന് നല്‍കിയിരുന്നുവെങ്കില്‍, കാര്യങ്ങള്‍ കുറച്ച് കൂടി നന്നായേനെ. സിന്ധ്യ നീതിക്ക് വേണ്ടിയാണ് പോരാടിയത്. അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. കര്‍ഷക വായ്പകള്‍ എഴുതി തള്ളാതിരുന്നത് കൊണ്ടാണ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ ഭരണപ്രതിസന്ധി ഉണ്ടാക്കിയതില്‍ സിന്ധ്യ അസ്വസ്ഥനായിരുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിന്ധ്യ കോണ്‍ഗ്രസ് വിട്ടതെന്നും വിശ്വാസ് സരംഗ് പറഞ്ഞു.

അതേസമയം ഗോവിന്ദ് സിംഗ് അടുത്ത പ്രതിപക്ഷ നേതാവാകാന്‍ വേണ്ടി ശക്തമായി രംഗത്തുള്ള നേതാവാണ്. സിന്ധ്യ കുടുംബത്തിനെതിരെ സ്ഥിരമായി എതിര്‍പ്പുകള്‍ അറിയിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ സിന്ധ്യയുടെ കടുത്ത ശത്രുവായിരുന്നു ഗോവിന്ദ് സിംഗ്. കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ വികസനം നടത്തിയപ്പോഴും സിന്ധ്യക്കെതിരെ ബിജെപിയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എംഎല്‍എ ചൗഹാന് കത്തും അയച്ചിരുന്നു. അണികള്‍ അടക്കം സിന്ധ്യ ഗ്രൂപ്പിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചതില്‍ അതൃപ്തിയിലാണെന്ന് കത്തിലുണ്ടായിരുന്നു.

പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!

English summary
congress leaders hits out at scindia camp urges bjp dont allow them revenue portfolio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X