Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ആഗ്രഹവും മോഹന്‍ഭാഗവത് രാഷ്ട്രപതിയാകണമെന്ന്? മോദിക്ക് കത്ത് നല്‍കി...

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ജാഫര്‍ ഷെരീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

ബെംഗളൂരു: എല്‍കെ അദ്വാനിയോ മോഹന്‍ ഭാഗവതോ അടുത്ത രാഷ്ട്രപതിയെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ജാഫര്‍ ഷെരീഫാണ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് വ്യത്യസ്ത മതവിഭാഗങ്ങളിലും തത്വങ്ങളിലു വിശ്വസിക്കുന്നവരുണ്ടാകും, അത് സ്വാഭാവികമാണ്. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ രാജ്യസ്‌നേഹത്തെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നാണ് ജാഫര്‍ ഷെരീഫ് പറഞ്ഞത്.

mohanbhagwat

അദ്ദേഹത്തെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ജാഫര്‍ ഷെരീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കുന്നതിനെ ശിവസേനയും അനുകൂലിച്ചിരുന്നു. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മോഹന്‍ ഭാഗവത് വരുന്നതാണ് ഉചിതമെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞത്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂലൈ 24ന് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+