കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

പനാജി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജിതേന്ദ്ര ദേശ്പ്രഭുവിന്റെ മരണത്തില്‍ ദുരൂഹത. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിതേന്ദ്ര ദേശ്പ്രഭു ഏപ്രില്‍ 21നാണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഗോവ മെഡിക്കല്‍ കോളജിലെ പ്രധാന ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തു. ഗുരുതരമായ വീഴ്ചയുണ്ടായി എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ഡോക്ടര്‍മാരെ സഹായിക്കാല്‍ ചില ഉന്നത ഇടപെടലുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സസ്‌പെന്‍ഷനിതെരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നിട്ടുണ്ട്. ജിതേന്ദ്ര ദേശ്പ്രഭുവിന് കൊറോണ വൈറസ് രോഗമുണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വിശദാംശങ്ങള്‍....

മുന്‍ മന്ത്രിയായ മുതിര്‍ന്ന നേതാവ്

മുന്‍ മന്ത്രിയായ മുതിര്‍ന്ന നേതാവ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു ജിതേന്ദ്ര ദേശ്പ്രഭു. നേരത്തെ ഗോവയില്‍ രണ്ടുതവണ മന്ത്രിയായിട്ടുണ്ട്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കൊറോണ വ്യാപനത്തിന്റെ വേളയിലുണ്ടായ മരണം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

ഗുരുതരമായ വീഴ്ച

ഗുരുതരമായ വീഴ്ച

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറ്റുചില കാര്യങ്ങളാണ്. ഗോവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ആരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലത്രെ.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

ജോലിക്ക് മനപ്പൂര്‍വം എത്താതിരിക്കുകയോ അവധി എടുക്കാതെ ആശുപത്രിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ രോഗികള്‍ മരിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. ഡോക്ടര്‍മാരുടെ മനപ്പൂര്‍വമുള്ള വീഴ്ച രോഗികളുടെ ജീവന് ആപത്തുണ്ടാക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

നടപടി ഇങ്ങനെ

നടപടി ഇങ്ങനെ

ഗോവ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ദേശ്പ്രഭുവിന് മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവ് ഡോ. ജീവന്‍ വെര്‍നേക്കറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

ഏറെ നേരം കാത്തിരുന്നു

ഏറെ നേരം കാത്തിരുന്നു

ജിതേന്ദ്ര ദേശ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ടിയിരുന്ന രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിക്ക് പുറത്തായിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു. സിടി സ്‌കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ വളരെ വൈകിയാണ് സ്‌കാനിങ് നടന്നത്. സ്‌കാനിങിന് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഈ വേളയിലാണ് രോഗം മൂര്‍ഛിച്ചത്.

ഡോക്ടര്‍മാരുടെ വീര്യം നശിപ്പിക്കരുത്

ഡോക്ടര്‍മാരുടെ വീര്യം നശിപ്പിക്കരുത്

അതേസമയം, സസ്‌പെന്‍ഷനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. കൊറോണ കാലത്ത് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടമാരുടെ വീര്യം നശിപ്പിക്കുന്നതാണ് പുതിയ തീരുമാനങ്ങളും ആരോപണങ്ങളുമെന്ന് ഗോവ അസോസിയേഷന്‍ ഫോര്‍ റസിഡന്റ് ഡോക്ടേഴ്‌സ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

English summary
Congress Leader Jitendra Deshprabhu Mysterious death: Congress demands probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X