കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വീണ്ടും മോദിക്ക് സപ്പോര്‍ട്ട്.... ബിജെപി നയത്തെ സ്വാഗതം ചെയ്ത് ജിതിന്‍ പ്രസാദ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയേറുന്നു. ബിജെപിയുടെ സുപ്രധാന നയങ്ങളിലൊന്നായ ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത് ജിതിന്‍ പ്രസാദ്. ഇതോടെ കോണ്‍ഗ്രസ് മോദിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രണ്ട് തട്ടിലായിരിക്കുകയാണ്. നേരത്തെ കശ്മീര്‍ വിഷയത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസില്‍ രാഹുല്‍ ക്യാമ്പിന്റെ ഭാഗമാണ് ജിതിന്‍ പ്രസാദ്. അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. അതുകൊണ്ട് മോദിയെ തുടര്‍ച്ചയായി അദ്ദേഹം പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുമായി വളരെ അടുപ്പമുള്ള ജിതിന്‍ പ്രസാദ് പാര്‍ട്ടി വിട്ടാല്‍ അത് യുപിയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. അദ്ദേഹവുമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

കോണ്‍ഗ്രസില്‍ ഭിന്നത

കോണ്‍ഗ്രസില്‍ ഭിന്നത

മോദി അപ്രതീക്ഷിതമായിട്ടാണ് ജിതിന്‍ പ്രസാദ് പിന്തുണച്ചിരുന്നു. രാജ്യത്ത് ജനസംഖ്യം നിയന്ത്രണം കൊണ്ടുവരണമെന്നും, യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അതുകൊണ്ട് മാത്രമേ സാധിക്കൂ എന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ നേതാവ് പറയുന്നു. നേരത്തെ രണ്ട് കുട്ടി നയം എന്നത് രാജ്യത്ത് നിര്‍ബന്ധമായും നടപ്പാക്കേണ്ട കാര്യമാണെന്നും, ബിജെപി ഇതിന് വലിയ പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നേതാക്കള്‍ രണ്ട് തട്ടില്‍

നേതാക്കള്‍ രണ്ട് തട്ടില്‍

മോദിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്. മോദിയെ വില്ലനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് നേരത്തെ ജയറാം രമേശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശശി തരൂരും അഭിഷേക് സിംഗ്‌വിയും ഇതിനെ പിന്തുണച്ചിരുന്നു. ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നു. തരൂരിനോട് കേരള ഘടകം വിശദീകരണം ചോദിക്കാന്‍ വരെ തീരുമാനിച്ചിരുന്നു.

നയം ഇങ്ങനെ

നയം ഇങ്ങനെ

വിവാദ വിഷയങ്ങളില്‍ മൃദു സമീപനം എന്നാണ് കോണ്‍ഗ്രസിന്റെ നയം. ജനസംഖ്യാ നിയന്ത്രണത്തില്‍ ശക്തമായ നടപടികള്‍ വേണ്ടെന്നും കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. എന്നാല്‍ ഇതിനെ തള്ളിയിരിക്കുകയാണ് ജിതിന്‍ പ്രസാദ്. രാജ്യത്താകെ രണ്ട് കുട്ടി നയം നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തണമെന്ന് ജിതിന്‍ പ്രസാദ് പരസ്യമായി ആവശ്യപ്പെട്ടു. മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

1998ലെ എഐസിസി സെഷനില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എ ടുക്കണമെന്ന് ജിതിന്‍ പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയം വന്നെത്തി കഴിഞ്ഞു. ഇന്ത്യന്‍ സമൂഹത്തെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് ബോധവാന്‍മാരേക്കേണ്ടതുണ്ട്. അത് കോണ്‍ഗ്രസിന്റെ പഞ്ചമാര്‍ഹി ശിവിര്‍ സകല്‍പ്പിന്റെ ഭാഗമായിരുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജിതിന്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

എങ്ങനെ നടപ്പാക്കും

എങ്ങനെ നടപ്പാക്കും

കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കണമെന്നാണ് പ്രസാദിന്റെ നിര്‍ദേശം. അതിനായി പത്ത് കുടുംബങ്ങളെ തിരഞ്ഞെടുത്ത് രണ്ട് കുട്ടി നയം പ്രാവര്‍ത്തിക്കണമെന്നും അദ്ദേഹം പറയുന്നു. അതേസമയം ജനസംഖ്യം നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയമല്ലെന്നും പ്രസാദ് വ്യക്തമാക്കി. 1998 പഞ്ചമാര്‍ഹി സെഷനില്‍ വെച്ച് കോണ്‍ഗ്രസ് ഇതിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഈ നിര്‍ദേശങ്ങള്‍ നേരത്തെ നടപ്പാക്കിയതാണെന്നും പ്രസാദ് വ്യക്തമാക്കി.

ബിജെപിയിലേക്കുള്ള പോക്ക്

ബിജെപിയിലേക്കുള്ള പോക്ക്

ജിതിന്‍ പ്രസാദ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് അദ്ദേഹം പാര്‍ട്ടിയില്‍ തുടരുന്നത്. ബിജെപിയിലേക്ക് പോകാന്‍ അദ്ദേഹം സന്നദ്ധനാണ്. രാഹുല്‍ രാജിവെച്ചതോടെ മോദിയുടെ നയങ്ങളെ ജിതിന്‍ പ്രസാദ് രണ്ടാം തവണയാണ് പിന്തുണയ്ക്കുന്നത്. നേരത്തെ കശ്മീര്‍ വിഷയത്തില്‍ മോദിയെ അദ്ദേഹം പിന്തുണച്ചിരുന്നു. ജോതിരാദിത്യ സിന്ധ്യ, ശശി തരൂര്‍ എന്നിവര്‍ ജിതിന്‍ പ്രസാദിനൊപ്പം നില്‍ക്കുന്നുണ്ട്. ഇവര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുള്ളവരാണ്.

മോദിയുടെ മുന്നറിയിപ്പ്

മോദിയുടെ മുന്നറിയിപ്പ്

സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് മോദി പറഞ്ഞത്. കുടുംബത്തിലെ അംഗസംഖ്യ കുറയ്ക്കുന്നതും രാജ്യസ്‌നേഹമാണെന്ന് മോദി പറഞ്ഞിരുന്നു. ജനസംഖ്യം വിസ്‌ഫോടനം രാജ്യത്ത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും, അതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ യുവാക്കള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും, നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്നും ജിതിന്‍ പ്രസാദ് പറഞ്ഞു. മോദി ഈ നയം നടപ്പാക്കാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍

English summary
congress leader jitin prasad supports pm modis population policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X