Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ജെറ്റ്, അടിമുടി ആഡംബരം'; കോൺഗ്രസ് നേതാവ് പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

ദില്ലി; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രക്കായി ചെലവാക്കിയത് 446.52 കോടി രൂപയാണെന്നായിരുന്നു മെയിൽ പുറത്തുവന്ന കണക്ക്. ബഹുജന്‍ സമാജ് പാര്‍ട്ടി എംപിയായ മാലൂക്ക് നഗര്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്സഭയില്‍ മറുപടി നല്‍കിയത്.2019-20 മെയ് വരെ മാത്രം ഇത് 46.23 കോടിയായിരുന്നു ചെലവഴിച്ചത്.

എന്നാൽ തന്റെ യാത്രയ്ക്ക് പ്രധാനമന്ത്രി സ്വന്തമായി ആഡംബരം വിമാനം ഉപയോഗിക്കുന്നുണ്ടോ? കോൺഗ്രസ് നേതാവ് ജിത്തു പട്വാരിയാണ് ഇത്തരമൊരു അവകാശവാദവുമായി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ആഡംബരം വിമാനത്തിലാണ്

ആഡംബരം വിമാനത്തിലാണ്

കേന്ദ്രസർക്കാർ റെയിൽവേ സ്വകാര്യവത്കരണം പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും പ്രധാനമന്ത്രി സ്വന്തമായി ആഡംബരം വിമാനത്തിലാണ് യാത്ര എന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് നേതാവായ ജിതു പട്വാരിയുടെ ട്വീറ്റ്. ഒരു ആഡംബര വിമാനത്തിന്റെ ചിത്രങ്ങളും പട്വാരി പങ്കുവെച്ചിട്ടുണ്ട്.

ലോകോത്തര നിലവാരത്തിലേക്ക്

ലോകോത്തര നിലവാരത്തിലേക്ക്

ചായ വിൽപന പോലെ തികച്ചും സാധാരണമായ ചുറ്റുപാടിൽ നിന്ന് വന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെങ്കിലും ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണമെങ്കിൽ അദ്ദേഹത്തിന് നമ്മൾ കൂടുതൽ ആഡംബര സൗകര്യങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം പട്വാരിയുടെ ട്വീറ്റിനെതിരെ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി.

പ്രധാനമന്ത്രിയുടേതല്ല

പ്രധാനമന്ത്രിയുടേതല്ല

പട്വാരി പങ്കുവെച്ച ചിത്രങ്ങൾ ഡ്രീം ലൈനർ ബോയിങ്ങ് 787 ആണെന്നും അത് പ്രധാനമന്ത്രിയുടേതല്ലെന്നും പിഐബി ട്വീറ്റ് ചെയ്തു. അതേസമയം ഉൻ തന്നെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബോയിങ്ങ് 777 വിമാനം പ്രധാനമന്ത്രിയ്ക്ക് ലഭിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ ഈ വിമാനങ്ങൾ ഉപയോഗിക്കുക.

സുരക്ഷാ സംവിധാനങ്ങൾ

സുരക്ഷാ സംവിധാനങ്ങൾ


രണ്ട് വർഷം മുൻപാണ് രണ്ടു പുതിയ ബി 777- 337 ഇആർ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്. സുരക്ഷാ സംവിധാനങ്ങളും മോഡിഫിക്കേഷനുകളും നടത്തുന്നതിനായി ഇവ അമേരിക്കയിലേക്ക് കൊണ്ട് പോയിരുന്നു. ജൂണിൽ വിമാനങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് ലഭിക്കാൻ രണ്ട് മാസം കൂടി സമയം എടുത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സൗകര്യങ്ങൾ

സൗകര്യങ്ങൾ

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്‌‍ഷന്‍ സ്യൂട്ട്‌സ്,എന്നീ പ്രതിരോധ സംവിധാനങ്ങളാണ് വിമാനത്തിൽ ഉണ്ടാവുക. 1350 കോടി രൂപയാണ് (19 കോടി ഡോളര്‍) ഇവയുടെ വില.ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങളും വിമാനത്തിൽ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+