കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ലോക്ക് ഡൗൺ ബിജെപി മനപ്പൂർവ്വം വൈകിപ്പിച്ചു, ലക്ഷ്യം മറ്റൊന്ന്; ഗുരുതര ആരോപണവുമായി കമൽനാഥ്

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; രാജ്യത്ത് കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഇതുവരെ 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 273 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടാനുള്ള ആലോചനയിലാണ് സർക്കാർ. അതിനിടെ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്.

കേന്ദ്രസർക്കാർ ലോക്ക് ഡൗൺ മനപ്പൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് കമൽനാഥ് ആരോപിച്ചു. അതിന് പിന്നിൽ മറ്റൊരു ഉദ്ദേശം കൂടി ബിജെപിയ്ക്ക് ഉണ്ടായിരുന്നുവെന്നും കമൽനാഥ് പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മാർച്ച് 23 ന് മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ നടപ്പാക്കിയതെന്ന് കമൽനാഥ് കുറ്റപ്പെടുത്തി.

 രാഹുലിന്റെ മുന്നറിയിപ്പ്

രാഹുലിന്റെ മുന്നറിയിപ്പ്

ഫിബ്രവരി 23 ന് തന്നെ കൊവിഡ് മഹാമാരി രാജ്യത്തിന്റെ പ്രാണനെടുക്കുമെന്ന മുന്നറിയിപ്പ് രാഹുൽ ഗാന്ധി നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അതിന് ചെവി കൊടുത്തില്ല. കോവിഡ് ഭീതിയെ തുടർന്ന് നിരവധി സംസ്ഥാന നിയമസഭകൾ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശിലെ തന്റെ സർക്കാർ താഴെ വീഴുന്നത് വരെ പാർലമെന്റ് സമ്മേളനം തുടർന്നു.

 മാർച്ച് 8 ന് തന്നെ

മാർച്ച് 8 ന് തന്നെ

താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ മാർച്ച് എട്ടിന് തന്നെ ഷോപ്പിങ്ങ് മാളുകൾ, സ്കൂളുകൾ എന്നിവ അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധി മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു നടപടി സ്വീകരിച്ചതെന്നും കമൽനാഥ് പറഞ്ഞു.

 ആദ്യം പരിഹസിച്ചു

ആദ്യം പരിഹസിച്ചു

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിയമസഭ പിരിച്ചുവിട്ടതായി സ്പീക്കർ അറിയിച്ചപ്പോൾ അദ്ദേഹത്തെ എല്ലാവരും ചേർന്ന് പരിഹസിച്ചു. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചത്. രാജ്യം മുഴുവൻ ലോക്ക് ഡൗണിലായി, കമൽനാഥ് പറഞ്ഞു. ആറ് മന്ത്രിമാർ ഉൾപ്പെടെ സിന്ധ്യ പക്ഷത്തുള്ള 22 എംഎൽഎമാർ രാജിവെച്ചതോടെയാണ് കമൽനാഥ് സർക്കാ്‍ മധ്യപ്രദേശിൽ താഴെ വീണത്.

 റിസോർട്ട് രാഷ്ട്രീയം

റിസോർട്ട് രാഷ്ട്രീയം

രണ്ടാഴ്ചയോളം നീണ്ടു നിന്ന റിസോർട്ട് രാഷ്ട്രീയത്തിന് ഒടുവിലായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ അധികാരം തിരിച്ച് പിടിച്ചത്. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയതിനാലാണ് കൊവിഡ് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയതെന്ന വിമർശനം ശക്തമാണ്.

 ഏറ്റവും കൂടുതൽ കേസുകൾ

ഏറ്റവും കൂടുതൽ കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
നിലനിൽ കൊവിഡ് പരിശോധനകൾ പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ പരിശോധന നടക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളുമായാണ് മധ്യപ്രദേശ് അതിർത്തി പങ്കിടുന്നത്.

 ഗ്രാമങ്ങളിൽ

ഗ്രാമങ്ങളിൽ

സംസ്ഥാനത്തെ ജനസംഖ്യയിൽ 25 മുതൽ 30 ശതമാനം വരെ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്.ഗ്രാമത്തിലുള്ളവരെ എന്തുകൊണ്ട് പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. ഇത് വലിയ ഭീഷണിയാണ് കമൽനാഥ് പറഞ്ഞു. അതിനിടെ പ്രതിസന്ധിയ്ക്കിടയിലും മന്ത്രിസഭ വികസനം വൈകുന്നതിനെതിരേയും കമൽനാഥ് രംഗത്തെത്തി.

 വിഡ്ഢികളാക്കുന്നു

വിഡ്ഢികളാക്കുന്നു

ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് ഭരണ സ്തംഭവമാണെന്നും കമൽനാഥ് ആരോപിച്ചു.

 ഭരണ സ്തംഭനം

ഭരണ സ്തംഭനം

സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കോൺഗ്രസ് കത്തയച്ചിരുന്നു.രാജ്യസഭ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിവേക് ടാങ്കയാണ് കത്തയച്ചത്.

 രാഷ്ട്രപതിക്ക് കത്ത്

രാഷ്ട്രപതിക്ക് കത്ത്

ചൗഹാന്റെ വൺമാൻ ഷോ ഭരണഘടന വിരുദ്ധമാണ്. സംസ്ഥാനത്ത് ഉടൻ മന്ത്രിസഭ വിപുലീകരണം നടത്തണം. മന്ത്രിസഭ വിപുലീകരിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലേങ്കിൽ ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രം ഇടപെടണം

English summary
Congress leader Kamal nath about lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X