കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജണ്ടകള്‍ മാറ്റിവയ്ക്കൂ... നിങ്ങള്‍ എന്തു ചെയ്തു? മോദിയോട് സുപ്രധാന ചോദ്യങ്ങളുമായി കപില്‍ സിബല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കൊറോണ കാലത്ത് ചെയ്ത കാര്യങ്ങള്‍ അക്കമിട്ട ചോദിക്കുകയാണ് സിബല്‍. നിയമ പ്രകാരം ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹം ഉണര്‍ത്തി. വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ സിബല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതാകട്ടെ, കേന്ദ്രസര്‍ക്കാരിനെ കുഴക്കുന്നതുമാണ്.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും ചിദംബരവുമടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ഉന്നതതല സമിതി കൊറോണ പ്രതിരോധത്തിന് പദ്ധതി തയ്യാറാക്കുകയും ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു എന്ന പേരില്‍ ഇതെല്ലാം തള്ളുകയാണ് കേന്ദ്രം ചെയ്തത്. തൊട്ടുപിന്നാലെയാണ് കപില്‍ സിബലിന്റെ ചോദ്യങ്ങള്‍....

ആദ്യ ചോദ്യം

ആദ്യ ചോദ്യം

കപില്‍ സിബലിന്റെ പ്രധാന ചോദ്യങ്ങളിലൊന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി പിഎം കെയേര്‍സ് ഫണ്ടില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു എന്നതാണ്. കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയതാണ് ഈ ഫണ്ട്. കോടികളാണ് സംഭാവന ലഭിക്കുന്നത്.

മരിച്ചവരുടെ ഉറ്റവര്‍ക്ക് സഹായം നല്‍കിയോ

മരിച്ചവരുടെ ഉറ്റവര്‍ക്ക് സഹായം നല്‍കിയോ

ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ തൊഴിലാളികള്‍ മരിച്ചു. നടക്കുമ്പോഴും ട്രെയിന്‍ യാത്രയിലും വിശപ്പ് കാരണമായും മരണം സംഭവിച്ചു. ഈ വേളയില്‍ ചോദിക്കാനുള്ള പ്രധാന കാര്യം ഇതാണ്. പിഎം കെയര്‍സ് ഫണ്ടില്‍ നിന്ന് എത്ര രൂപ ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ചെലവഴിച്ചു- സിബല്‍ ചോദിക്കുന്നു.

എത്ര പണം നീക്കിവച്ചു

എത്ര പണം നീക്കിവച്ചു

തൊഴിലാളികള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എത്രയാണ്. ആനുകൂല്യങ്ങള്‍ എത്ര. ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ പെട്ട തൊഴിലാളികളെ സഹായിക്കാന്‍ ഫണ്ടില്‍ നിന്ന് എത്ര പണം നീക്കിവച്ചുവെന്ന് ചോദിച്ച കപില്‍ സിബല്‍ ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങളും ഓര്‍മിപ്പിച്ചു.

സെക്ഷന്‍ 12 പ്രകാരം

സെക്ഷന്‍ 12 പ്രകാരം

ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം കെടുതിയില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. ജീവിത മാര്‍ഗം കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം ചെയ്യണം. മോദി സര്‍ക്കാര്‍ ഇത് ചെയ്തിട്ടുണ്ടോ എന്നും കപില്‍ സിബല്‍ ചോദിച്ചു.

അജണ്ടകള്‍ മാറ്റിവയ്ക്കണം

അജണ്ടകള്‍ മാറ്റിവയ്ക്കണം

കഴിഞ്ഞ ആറ് വര്‍ഷമായി മോദി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന അജണ്ടകള്‍ മാറ്റിവയ്ക്കണം. പകരം പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ നയങ്ങള്‍ അജണ്ടകളാക്കണം. സാമ്പത്തിക മേഖല നെഗറ്റീവ് ദിശയിലേക്ക് കടക്കുകയാണെന്നും സിബല്‍ ഓര്‍മിപ്പിച്ചു.

അവരുടെ ഭാവി എന്ത്

അവരുടെ ഭാവി എന്ത്

45 കോടി തൊഴിലാളികളുണ്ട് രാജ്യത്ത്. എന്താണ് അവരുടെ അവസ്ഥ. അവരുടെ ഭാവി എന്ത്. ഇക്കാര്യത്തില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സര്‍ക്കാരിന്റെ അജണ്ട മാറ്റി നിശ്ചയിക്കണമെന്ന് പറയുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

യുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂയുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂ

English summary
Congress leader Kapil Sibal asked some questions to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X