• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ 20 സൈനികർക്ക് ജീവൻ നഷ്ടമായതെങ്ങനെ? അഞ്ച് ചോദ്യങ്ങളുമായി കപിൽ സിബൽ

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർവ്വകക്ഷി യോഗത്തിലെ പ്രസ്താവനകളെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളോട് അഞ്ച് ചോദ്യങ്ങളാണ് കപിൽ സിബൽ ഉന്നയിക്കുന്നത്.

സുശാന്തിന്റെ മരണത്തില്‍ സല്‍മാന്‍ ഖാന്‍ പറയുന്നത് ഇങ്ങനെ... ആ രീതി വേണ്ട, ആരാധകര്‍ക്ക് ഉപദേശവും!!

ജൂൺ 15ന് ഇന്ത്യ- ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഏപ്രിൽ മുതൽ തന്നെ കിഴക്കൻ ലഡാക്കിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സർക്കാർ ജനങ്ങളോട് തുറന്ന് പറയണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 അഞ്ച് ചോദ്യങ്ങൾ

അഞ്ച് ചോദ്യങ്ങൾ

ആരും നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് എന്തുകൊണ്ടാണ് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഭാഗം ഔദ്യോദിക പ്രസ്താവനയിൽ നിന്ന് നീക്കം ചെയ്തതത്?

നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയിട്ടില്ല എങ്കിൽ എങ്ങനെയാണ് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായത്. 85 സൈനികർക്ക് പരിക്കേറ്റതും 10 ജവാന്മാരും ഓഫീസർമാരും ഉൾപ്പെടെയുള്ളവർ ചൈനീസ് സൈന്യത്തിന്റെ പിടിയിലായത്? എന്നീ അഞ്ച് ചോദ്യങ്ങളാണ് കപിൽ സിബൽ ചോദിക്കുന്നത്. ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ് ജൂൺ 19ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെന്നും കപിൽ സിബൽ ചൂണ്ടിക്കാണിക്കുന്നു.

cmsvideo
  Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam
   പ്രസ്താവന വിവാഗദത്തിൽ

  പ്രസ്താവന വിവാഗദത്തിൽ

  ഇന്ത്യൻ ഭൂപ്രദേശത്തേക്ക് പുറത്തുനിന്ന് ആരും കടന്നുകയറുകയോ ഇന്ത്യൻ പോസ്റ്റ് പിടിച്ചെടുക്കകയോ ചെയ്തിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയാണ് വിവാദത്തിലായിട്ടുള്ളത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് വിശദീകരണക്കുറിപ്പിൽ ആരോപിക്കുന്നത്. ലഡാക്കിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് തൊട്ടപ്പുറത്തായി ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ഇതിൽ നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് അതിർത്തിയിൽ സംഘർഷമുണ്ടായതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

   ശക്തമായി നേരിടും

  ശക്തമായി നേരിടും

  യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കാനുള്ള ഏത് തരം ശ്രമത്തേയും ശക്തമായി നേരിടും. ഇത്തരം ശ്രമങ്ങൾ മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകാറുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൈനീസ് പക്ഷത്ത് കൂടുതൽ സൈനികർ ഉണ്ടായിരുന്നുവെന്നും അതിന് സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിൻമാറാൻ തയ്യാറാവാത്തതിനാലാണ് ജൂൺ 15ന് ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷമുണ്ടായതെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു.

   രാഹുലും മോദിക്കെതിരെ

  രാഹുലും മോദിക്കെതിരെ

  ഇന്ത്യൻ ഭൂപ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വെച്ചെന്നും ചൈന ഇന്ത്യൻ പ്രദേശം കയ്യേറിയിട്ടില്ല എങ്കിൽ 20 സൈനികർ വീരമൃത്യു വരിച്ചത് എന്തിനാണന്നുമാണ് രാഹുൽ ഉന്നയിച്ച ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സറണ്ടർ മോദിയെന്ന് വിശേഷിപ്പിച്ചാണ് രാഹുൽ രംഗത്തെത്തിയത്. ഇന്ത്യ-ചൈന അതിർത്തി തർക്ക വിഷയത്തിൽ മോദി കീഴടങ്ങി എന്ന തരത്തിലാണ് രാഹുലിന്റെ ട്വീറ്റ് പുറത്തുവന്നത്. സർവ്വകകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രതികരണണങ്ങളെ ചോദ്യം ചെയ്തും രാഹുൽ രംഗത്തെത്തിയിരുന്നു. രാഹുലിന് പുറമേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് ചിദംബരവും ഈ വിഷയത്തിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

   അതിർത്തി തർക്കത്തിൽ നിന്ന്

  അതിർത്തി തർക്കത്തിൽ നിന്ന്

  കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. ഇതോടെ അതിർത്തിനിയിൽ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൈനയുടെ എതിർപ്പ് വകവെക്കാതെ ഇന്ത്യ ഗാൽവൻ നദിയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു.

  'ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും'; യുവാവിന്‍റെ മരണം,മുഖ്യമന്ത്രിക്കെതിരെ വിഷ്ണുനാഥ്

  English summary
  Congress leader Kapil Sibal posses five question over India-China boarder clash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X