കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ആരിഫ് മുഹമ്മദ് ഖാനെ സംവാദത്തിന് വെല്ലുവിളിക്കുന്നു"; കേരള ഗവർണർക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ!

Google Oneindia Malayalam News

ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടുകളിലാണ് ഗവർണർക്കെതിരെ കപിൽ സിബലിന്റെ വിമർശനം. ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരമെന്ന് കപിൽ സിബൽ വിമർശിച്ചു.

ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംവാദത്തിന് വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് തനിക്ക് പറഞ്ഞുകൊടുക്കാനാകുമെന്നും പറ‍ഞ്ഞു. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സനദ്‍ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കബില്‍ സിബല്‍.

രാജ്യത്തെ നിയമം ഗവർണർക്കും ബാധകം

രാജ്യത്തെ നിയമം ഗവർണർക്കും ബാധകം

രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ വ്യക്തമാക്കി. യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍ പറ‍ഞ്ഞു.

ഔചിത്യത്തോടുകൂടിയുള്ള സംവാദം

ഔചിത്യത്തോടുകൂടിയുള്ള സംവാദം

അതേസമയം കേരളത്തിലെ മന്ത്രിമാരും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് മറുപടിയുമായായിരുന്നു മന്ത്രിമാർ രംഗത്തെത്തിയത്. ഗവര്‍ണര്‍ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടുകൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

സർക്കാരിൽ നിന്ന് വിവരങ്ങൾ തേടാം

സർക്കാരിൽ നിന്ന് വിവരങ്ങൾ തേടാം

ഗവര്‍ണര്‍ക്ക് സര്‍ക്കാരിൽ നിന്ന് വിവരങ്ങൾ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നൽകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ന്ത്രിമാരാരും പരസ്യ പ്രസ്താവനകളിറക്കി വിവാദത്തിൽ കക്ഷിചേര്‍ന്നിട്ടില്ലെന്നും തോമസ് ഐസക് ഓര്‍മ്മിപ്പിച്ചു. ദില്ലിയിൽ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്. ഇതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരസ്യ ഏറ്റുമുട്ടലിനില്ല

പരസ്യ ഏറ്റുമുട്ടലിനില്ല


അതേസമയം കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വാങ്ങേണമെന്ന് നിയമത്തിൽ പറയുന്നില്ലെന്നായിരുന്നു മന്ത്രി എകെ ബാലൻ പ്രതികരിച്ചത്. വിശദീകരണം തേടിയാൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നൽകുമെന്നും ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ പരസ്യമായ ഏറ്റുമുട്ടലല്ല സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നു.

English summary
Congress leader Kapil Sibal's comment against Kerala governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X