കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' വാക്‌സിന്‍ അനിവാര്യമാണ്; അഴിമതിയുടെ വൈറസ്'ബിജെപിയെ പരിഹസിച്ച് കപില്‍ സിബല്‍

Google Oneindia Malayalam News

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെയുള്ള മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റിന്റെ നീക്കത്തോടെ രാജസ്ഥാനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതുവരേയും അയവ് വന്നിട്ടില്ല. അതിനെടെ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന അശോക് ഗെഹ്ലോട്ടിന്റെ ആരോപണങ്ങളും കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വിഷയത്തില്‍ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

നിയമസഭയിലേക്ക് കോൺഗ്രസിനെ ആര് നയിക്കും?എകെ ആന്റെണിയുടെ പ്ലാൻ ഇങ്ങനെ!!നിയമസഭയിലേക്ക് കോൺഗ്രസിനെ ആര് നയിക്കും?എകെ ആന്റെണിയുടെ പ്ലാൻ ഇങ്ങനെ!!

കപില്‍ സിബല്‍

കപില്‍ സിബല്‍

വാക്‌സിന്‍ അനിവാര്യമാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റിലാണ് കപില്‍ സിബല്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അഴിമതിയുടെ വൈറസ് എന്നാണ് കപില്‍ സിബല്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വുഹാനിലേതിനെ പോലെ ദില്ലിയില്‍ വൈറസ് പടരുന്നുണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞു.

 സിബലിന്റെ വിമര്‍ശനം

സിബലിന്റെ വിമര്‍ശനം

കൊവിഡ് മഹാമാരിയുടെ ഉറവിടം എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചൈനയിലെ വുഹാനില്‍ നിന്നാണ് ഇത് പൊട്ടിപുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. നിലവിലെ കൊവിഡ് പ്രതിസന്ധിയെ മധ്യപ്രദേശ്, രാജസ്ഥാന്‍ രാഷ്ട്രീയവുമായി താരതമ്യപ്പെടുത്തിയായിരുന്നു സിബലിന്റെ വിമര്‍ശനം

തക്കതായ ശിക്ഷ

തക്കതായ ശിക്ഷ

അതേസമയം തന്നെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കൂറുമാറുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും സിബല്‍ പറഞ്ഞു.

പോംവഴി

പോംവഴി


മനുഷ്യന്റെ ദുരാഗ്രഹവും അധികാരത്തോടുള്ള ആര്‍ത്തിയും മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധിയാണിത്. ഒരു നിയമത്തിനും ഇതിനെ തടയാന്‍ കഴിയില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്ഥാനമാനങ്ങളില്‍ ലഭിക്കാന്‍ അര്‍ഹതയില്ലാതാവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്യുക മാത്രമാണ് പോംവഴിയെന്നും സിബല്‍ പറഞ്ഞു.

ചിദംബരം

ചിദംബരം

സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങളില്‍ പ്രതികരിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന അനുനയ നീക്കത്തില്‍ സഹകരിച്ച് മുന്നോട്ട് പോകാനായിരുന്നു ചിദംബരം നിര്‍ദേശിച്ചത്. ഇത് മികച്ച അവസരമാണെന്നും ചിദംബരം പറഞ്ഞു.

വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

രാജസ്ഥാനില്‍ 18 എംഎല്‍എമാരുമായാണ് സച്ചിന്‍ പൈലറ്റ് വിമത നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഇപ്പോഴും ഉണ്ട്. ഇതോടെ ഇന്നലെ രാത്രിയോടെ അശോക് ഗെഹ്‌ലോട്ട് കമല്‍ രാജ് മിശ്രയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി നടപടി

പാര്‍ട്ടി നടപടി

അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം ഒരു അനുനയത്തിനും ഇല്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ നിലപാട്. പ്രിയങ്കാഗാന്ധിയുമായി നടത്തിയ മൂന്ന് മണിക്കൂര്‍ ഫോണ്‍ സംഭാഷണത്തിലായിരുന്നു സച്ചിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു സച്ചിനെതിരെയുള്ള പാര്‍ട്ടി നടപടി.

English summary
Congress Leader Kapil Sibal Slams Central Government amid Political Crisis in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X