• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ മുഖത്തേറ്റ അടി; കലങ്ങി തെളിഞ്ഞ് രാജസ്ഥാന്‍; ഇരുവരും സന്തുഷ്ടരെന്ന് കെസി വേണുഗോപാല്‍

ദില്ലി: ആഴ്ച്ചകള്‍ നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ രാജസ്ഥാന്‍ രാഷ്ട്രീയം കലങ്ങി തെളിഞ്ഞിരിക്കുകയാണ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമായി നടത്തിയ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഇത് ബിജെപിയുടെ മുഖത്തേറ്റ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പ്രതികരണം. വിമത എംഎല്‍എമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതില്‍ അവര്‍ തൃപ്തരാണെന്നും കെസി പറഞ്ഞു.

സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയുമായി നടത്തിയ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൈലറ്റ് വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. സച്ചിന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കാമെന്ന് നേതാക്കളുടെ ഉറപ്പിന്മേലാണ് അനുനയനം. സച്ചിനും രാഹുലുമായി തുറന്ന ചര്‍ച്ചകളാണ് നടന്നതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

 മുഖത്തേറ്റ കന്നത്ത അടി

മുഖത്തേറ്റ കന്നത്ത അടി

സച്ചിന്‍ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവ് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ കന്നത്ത അടിയാണെന്ന് കെസി പറഞ്ഞു. സച്ചിന്‍ പൈലറ്റും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടും ഇപ്പോള്‍ സന്തുഷ്ടരാണെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

കുതിരകച്ചവടം

കുതിരകച്ചവടം

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുടെ അട്ടിമറിക്കുന്നതിനായുള്ള കുതിരകച്ചവടമാണ് ബിജെപി സര്‍ക്കാര്‍ ഇവിടെ നടത്തുന്നതെന്നും യഥാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ രാഷ്ട്രീയം ബിജെപിക്ക് ഒരു സന്ദേശമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നത രൂക്ഷമായതോടെ അത് പരസ്യമായി പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ആയിരുന്നു 18 എംഎല്‍എമാര്‍ അടങ്ങുന്ന സച്ചിന്‍ പൈലറ്റിന്റെ സംഘം.

cmsvideo
  Rahul Gandhi Upset With In-Congress Rift | Oneindia Malayalam
  ചുമതല

  ചുമതല

  അശോക് ഗെഹ്ലോട്ടിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നത് ഉള്‍പ്പെടെ സച്ചിന്‍ തന്റെ ആവശ്യങ്ങള്‍ മൂന്നംഗ കമ്മിറ്റിക്ക് മുമ്പില്‍ അആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലപ്പടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കിലും മറ്റ് സ്ഥാനങ്ങളില്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയേക്കാം.

   മൂന്നാംഗ കമ്മിറ്റി

  മൂന്നാംഗ കമ്മിറ്റി

  സച്ചിന്‍പൈലറ്റിന്റേയും വിമതരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രാഹുല്‍ മൂന്നാംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. സോണിയാഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവര്‍ കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും. ഇതോടൊപ്പം അശോക് ഗെഹ്ലോട്ട് വിമതര്‍ക്കെതിരെ കുതിരകച്ചവടത്തിന് എടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സച്ചിനെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാനാണ് തീരുമാനം. ഒപ്പം വിമതരുടെ പദവികള്‍ അവര്‍ക്ക് തിരിച്ചുനല്‍കും.

  മുന്‍നിരയില്‍

  മുന്‍നിരയില്‍

  അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ കെസി വേണുഗോപാലും അഹമ്മദ് പട്ടേലും സുര്‍ജ്ജേവാലയുമെല്ലാം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പല തവണ നിലപാടില്‍ ഉറച്ചുനിന്ന സച്ചിന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അധ്യക്ഷസ്ഥാനത്ത് നിന്നും നീക്ക്ം ചെയ്തത്.

  രാഷ്ട്രീയ പ്രതിസന്ധികള്‍

  രാഷ്ട്രീയ പ്രതിസന്ധികള്‍

  മധ്യപ്രദേശില്‍ സിന്ധ്യ പാര്‍ട്ടി വിട്ടതുള്‍പ്പെടുയുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ കോണ്‍ഗ്രസന് മുന്നിലുണ്ടായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ നിലം പതിച്ചത് സിന്ധ്യയുടെ നീക്കങ്ങള്‍ക്കൊടുവിലാണ്. എന്നാല്‍ മുന്നില്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ബിജെപിയില്‍ ചേരില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു സച്ചിന്‍ പൈലറ്റ്.

  English summary
  Congress leader KC Venugopal against bjp after sachin pilot return to party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X