Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗങ്ങളില്‍ 3 പേര്‍ നിയമത്തെ അനുകൂലിക്കുന്നവര്‍; സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്

ദില്ലി: വിവാദ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്ന് നിയോഗിച്ച പ്രത്യേക നാലംഗ സമിതിക്കെതിരെ കോണ്‍ഗ്രസ്. സമിതിയിലെ മൂന്ന് പേര്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ് എന്ന് കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു. സമിതിയുടെ അംഗങ്ങളുടെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.

k

സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കില്ല. നിയമം പിന്‍വലിക്കുക മാത്രമാണ് പോംവഴി. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണ്. കേന്ദ്രമന്ത്രിമാര്‍ക്ക് സാധിക്കാത്തത് എങ്ങനെ സമിതിക്ക് സാധിക്കുമെന്നും വേണുഗോപാല്‍ ചോദിക്കുന്നു. ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്തുവരും. ജനരോഷം കണക്കിലെടുത്താണ് സുപ്രീംകോടതി ഇടപെട്ടത്. അത് സ്വാഗതം ചെയ്യുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും സ്‌റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചത്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മന്‍, അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധന്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക വിദഗ്ധന്‍ അശോക് ഗുലാത്തി, മഹാരാഷ്ട്രയിലെ അനില്‍ ധന്‍വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍.

കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ ഖലിസ്താനി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന് നിര്‍ദേശം നല്‍കി. നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ഐബി നല്‍കിയ വിവരങ്ങളും കൈമാറാമെന്ന് വേണുഗോപാല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+