കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വീണ്ടും ഞെട്ടിച്ച് ദേവ്‌റ, അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്നത്.... രാഹുലിന് തിരിച്ചടി!!

Google Oneindia Malayalam News

മുംബൈ: അടിയന്തരാവസ്ഥയെ കുറിച്ച് കോണ്‍ഗ്രസുകാര്‍ സാധാരണ സംസാരിക്കാറില്ല. എന്നാല്‍ ഹൈക്കമാന്‍ഡിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് മിലിന്ദ് ദേവ്‌റ. അടിയന്തരാവസ്ഥ നമ്മെ ഓര്‍മപ്പെടുത്തുന്നത്, പരീക്ഷിക്കപ്പെട്ടാലും വെല്ലുവിളികള്‍ നേരിടുമ്പോഴും നാം പോരാടണമെന്നാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി ബാധകമാണ്. ജനാധിപത്യ സംഘടനകള്‍ ഇതിനെ നല്ല രീതിയില്‍ മനസ്സിലാക്കി വെല്ലുവിളികളെ മറികടക്കും. ജനാധിപത്യം നിരന്തര പ്രക്രിയയാണ്. അതിന് അര്‍പ്പണബോധവും, ത്യാഗവും സത്യസന്ധമായ വിലയിരുത്തലുകളും ആവശ്യമാണെന്ന് ദേവ്‌റ കുറിച്ചു.

1

Recommended Video

cmsvideo
Rahul Gandhi to launch new telegram channe l| Oneindia Malayalam

്അതേസമയം അടിയന്തരാവസ്ഥയെ കുത്തിയുള്ള ദേവ്‌റയുടെ ട്വീറ്റ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സമയത്താണ് ദേവ്‌റയും അതേ പാത സ്വീകരിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുമായി അകന്ന് കഴിയുകയാണ് രാഹുല്‍ ഗ്രൂപ്പുകാരനായ ദേവ്‌റ. നേതൃത്വത്തെയും രാഹുലിനെയും പരസ്യമായി എതിര്‍ക്കുന്നതും ഈ കാലയളവില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ദേവ്‌റ ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. സഞ്ജയ് നിരുപവുമായുള്ള പ്രശ്‌നങ്ങളും ദേവ്‌റയെ അലട്ടുന്നുണ്ട്.

നേരത്തെ അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കുറയുന്നതിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് കൈമാറണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം റോഡില്‍ വാഹനങ്ങളൊന്നും ഇല്ലാത്ത സമയത്ത് ആര്‍ക്കാണ് ഇതിന്റെ നേട്ടങ്ങള്‍ ലഭിക്കുകയെന്ന് ദേവ്‌റ ചോദിച്ചിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്‍ഡ് ക്രൂഡാണെന്നും ദേവ്‌റ രാഹുലിനെ ഓര്‍മിപ്പിച്ചു. അതുകൊണ്ട് ദേവ്‌റ തുടര്‍ച്ചയായി എതിരാളികള്‍ക്കൊപ്പം നില്‍ക്കുന്നത് രാഹുലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ദില്ലി സര്‍ക്കാര്‍ അരവിന്ദ് കെജ്രിവാളിനെയും നേരത്തെ ദേവ്‌റ പുകഴ്ത്തിയിരുന്നു.

ദേവ്‌റയും അജയ് മാക്കനും തമ്മില്‍ നേരത്തെ എഎപി സര്‍ക്കാരിനെ പുകഴ്ത്തിയതിന്റെ പേരില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. ഇത്തരം അര്‍ധ സത്യങ്ങള്‍ പറയുന്നതിന് മുമ്പ് പാര്‍ട്ടി വിടണമെന്നായിരുന്നു മാക്കന്‍ ദേവ്‌റയോട് പറഞ്ഞു. തുടര്‍ന്ന് ഷീലാ ദീക്ഷിത് സര്‍ക്കാരും എഎപി സര്‍ക്കാരും തമ്മിലുള്ള താരമത്യവും മാക്കന്‍ നടത്തിയിരുന്നു. എന്നാല്‍ ഷീലാ ദീക്ഷിതിന്റെ നേട്ടം താന്‍ വിലകുറച്ച് കണ്ടിട്ടില്ലെന്നും, താങ്കളാണ് അങ്ങനെ കണ്ടതെന്നും ദേവ്‌റ പറഞ്ഞു. എഎപിയുമായി സഖ്യത്തിന് നിര്‍ദേശിച്ചത് നിങ്ങളാണ്. ദീക്ഷിതിന്റെ നേട്ടങ്ങള്‍ ശരിക്കും ഉപയോഗിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തില്‍ ഇരുന്നേനെ എന്നും ദേവ്‌റ തിരിച്ചടിച്ചു.

English summary
congress leader milind deora tweets about emergency sparks row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X