മോദിക്കെതിരെ 2017ല്‍ നടത്തിയ നീചനെന്ന പരാമര്‍ശം ശരിയായതെന്ന്: വെളിപ്പെടുത്തി മണിശങ്കര്‍ അയ്യര്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ നീചനായ മനുഷ്യന്‍ പരാമര്‍ശം തന്‍റെ മുന്‍കൂട്ടിയുള്ള പ്രവചനമായിരുന്നു എന്നും അത് യഥാര്‍ത്യമായെന്നും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ദ പ്രിന്റ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മെയ് 23ന് മോദിക്ക് ഇന്ത്യ അര്‍ഹിച്ച മറുപടി നല്‍കുമെന്നും ഏറ്റവും മോശം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രിയാണ് മോദിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ പേരില്‍ വരെ വോട്ടഭ്യര്‍ത്ഥിച്ച മോദി വൃത്തികെട്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയതെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി മറുപടി പറയേണ്ടിവരുമെന്നും മണിശങ്കര്‍ അയ്യര്‍ ലേഖനത്തില്‍ പരാമര്‍ശിച്ചു.

തന്‍റെ വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നുണ പറയാന്‍ തയ്യാറായ മോദിക്ക് ഇത്തരത്തില്‍ നുണ പറയിപ്പിക്കുന്നത് മാനസികമായ തകരാര്‍ ഉള്ളതുകൊണ്ടാണെന്നും മണിശങ്കര്‍ അയ്യര്‍ പറയുന്നു. മോദിയുടെ മേഘപരാമര്‍ശത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. ബാലകോട്ട് ആക്രമണത്തില്‍ മേഘപരാമര്‍ശം നടത്തി സൈനികരുടെ വ്യോമാക്രമണത്തെ അപമാനിച്ചെന്നും എഴുതുന്നു. ഇത്രയധികം വിഡ്ഢി പരാമര്‍ശം നടത്താന്‍ മോദിയെ എന്താണ് പ്രേരിപ്പിക്കുന്നതെന്നും ബുദ്ധിശൂന്യനായ പ്രധാനമന്ത്രിയെ തിരുത്താന്‍ വ്യോമസേന ചീഫ് തയ്യാറാകാത്തതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാജീവ് ഗാന്ധിയെ ഐഎന്‍എസ് വിരാട് പരാമര്‍ശത്തിലൂടെ മോദി നാവിക സേനയെയും അപമാനിച്ചെന്നും അയ്യര്‍ പറഞ്ഞു.
ഏറ്റവും വിടുവായുത്തം പറയുന്ന പ്രധാനമന്ത്രിയുടെ അവസാനദിനമാകും മെയ് 23നെന്നും ഡിസംബര്‍ 7ന് താന്‍ നടത്തിയ പ്രസ്താവന തികച്ചും പ്രവചാനാത്മകമാണെന്നും അയ്യര്‍ എഴുതുന്നു. എന്നാല്‍ മണിശങ്കര്‍ അയ്യറിന്‍റെ പരാമര്‍ശത്തിനെതിനെതിരെ ബിജെപി നേതൃത്വം അതിരൂക്ഷമായാണ് പ്രതികരിച്ചത്. സാം പിത്രോദ ഇത്തരത്തില്‍ ശ്രദ്ധാ കേന്ദ്രമായതിനാല്‍ ആ സ്ഥാനം സ്വീകരിക്കയാണ് മണി ശങ്കര്‍ അയ്യര്‍ എന്നാണ് ബിജെപിയുടെ പരാമര്‍ശം.
മണി ശങ്കര്‍ അയ്യര്‍ അധിക്ഷേപിച്ച് സംസാരിക്കുന്നതിന്‍റെ തലവനാണെന്നും മോശം പരാമര്‍ശം നടത്തിയതിനൊപ്പം ഇനി പ്രവാചക വരിവേഷം കൂടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു












Click it and Unblock the Notifications