കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം കോൺഗ്രസ് സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; രൂക്ഷ വിമർശനവുമായി മുകുൾ വാസ്നിക്!

Google Oneindia Malayalam News

പോണ്ടിച്ചേരി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ എൻഡിഎ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വെല്ലുവിളിയെ അതിജീവിച്ച് വിജയകരമായി മുന്നോട്ട് പോകുകയാണെന്നും വാസ്‌നിക് പറഞ്ഞു.

<strong>മഠങ്ങളിൽ പിൻവാതിൽ വഴി കയറുന്ന വൈദീകരുടെ ലിസ്റ്റ് വേണോ? നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര!</strong>മഠങ്ങളിൽ പിൻവാതിൽ വഴി കയറുന്ന വൈദീകരുടെ ലിസ്റ്റ് വേണോ? നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര!

<strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?</strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാഘോഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുകുൾ വാസ്നിക് രംഗത്ത് വന്നിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും മുകുള്‍ വാസ്‌നിക് രൂക്ഷമായി വിമര്‍ശിച്ചു.

Mukul Wasnik

കേന്ദ്രഭരണ പ്രദേശമായി ഒരു രാജ്യത്തെ ചുരുക്കുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ഇത് വിപരീതമായി സംഭവിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കനാണ് ബിജെപിയുടെ അജണ്ടയെന്നും ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസാമി കുറ്റപ്പെടുത്തി.
English summary
Congress leader Mukul Wasnik against NDA government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X