Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികിന് 60ാം വയസില്‍ വിവാഹം; പഴയ സുഹൃത്ത് ഇനി ജീവിത സഖി

ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നിക്ക് വിവാഹിതനായി. തന്റെ പഴയ സുഹൃത്ത് രവീണ ഖുറാനയാണ് ഭാര്യ. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്വാകാര്യ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

mu

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവായിരുന്ന ബാലകൃഷ്ണയുടെ മകനാണ് മുകുള്‍ വാസ്‌നിക്. ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രധാന ദളിത് മുഖവുമാണ് ഈ 60കാരന്‍. മുകുള്‍ വാസ്‌നിക്കിനും റവീണ ഖുറാനയ്ക്കും ആശംസകള്‍ നേരുന്നുവെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വരും വര്‍ഷങ്ങള്‍ ദമ്പതികള്‍ക്ക് സന്തോഷമുള്ളതാകട്ടെ എന്നും ഗെഹ്ലോട്ട് കുറിച്ചു.

അതേസമയം, പഴയ മോസ്‌കോ യാത്ര സൂചിപ്പിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ആശംസ നേര്‍ന്നത്. അറുപതിലെത്തിയെങ്കിലും മുകുള്‍ വാസ്‌നിക്ക് ആദ്യമായിട്ടാണ് വിവാഹിതനാകുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിലേക്ക് വരെ ഇദ്ദേഹത്തിന്റെ പേര് അടുത്തിടെ ചര്‍ച്ച ചെയ്തിരുന്നു.

വളരെ ചെറുപ്പം മുതലേ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് മുകുള്‍ വാസ്‌നിക്. എന്‍എസ്‌യു ദേശീയ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച അദ്ദേഹം കേന്ദ്രമന്ത്രിയുമായിരുന്നു. 25 വയസില്‍ മഹാരാഷ്ട്രയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. അക്കാലത്ത് കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ പാര്‍ലമെന്റംഗമായിരുന്നു മുകുള്‍ വാസ്‌നിക്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വിവാഹം വേണ്ടെന്ന് വച്ചിരുന്നു. 2009ല്‍ ഒന്നാം യുപിഎ ഭരണകാലത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+