Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിഎം കെയര്‍ ഫണ്ടിലൂടെ ശേഖരിച്ച കോടികള്‍ എവിടെ? എന്തുകൊണ്ട് വാക്‌സിന് വ്യത്യസ്ത വില'

ദില്ലി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്ന വാക്‌സിന് ഒരേ വില ഈടാക്കണമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും രണ്‍ദീവ് സിങ് സുര്‍ജേവാലയും വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വാക്‌സിന്‍ നിര്‍മാതാക്കള്‍ ലാഭമെടുക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. ഒരു രാജ്യം ഒരു മാര്‍ക്കറ്റ് എന്ന് വാദിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് ഒരു രാജ്യം ഒരു വില എന്ന പറയുന്നില്ലെന്നും ചിദംബരം ചോദിക്കുന്നു.

c

വാക്‌സിന്‍ നിര്‍മാതാക്കള്‍ 50 ശതമാനം കേന്ദ്രത്തിനും ബാക്കി സംസ്ഥാനങ്ങള്‍ക്കും വിപണികളിലേക്കുമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും വിപണികളിലേക്കും നല്‍കുന്ന വാക്‌സിന്റെ വില മെയ് ഒന്നിന് മുമ്പ് പ്രഖ്യാപിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വം ചോദ്യം ചെയ്യുന്നത്. 18-45 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. വാക്‌സിന്‍ വിതരണത്തില്‍ വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കൊറോണ കാരണം വരുമാനം ഇല്ലാതെ പ്രതിസന്ധിയിലാണ് സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം കെയേര്‍സ് ഫണ്ടിലേക്ക് പിരിച്ച കോടികള്‍ എവിടെയാണ് ചെലവഴിച്ചതെന്ന് ചിദംബരവും സുര്‍ജേവാലയും ചോദിച്ചു.

60 വയസിന് മുകളിലുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയത്. ശേഷം 45 വയസ് വരെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. 18-45 പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പണം ഈടാക്കാനാണ് നീക്കം. മെയ് ഒന്ന് മുതലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 18-45 പ്രായക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ബാധ്യത സംസ്ഥാനങ്ങള്‍ കൂടി വഹിക്കേണ്ടി വരും. വാക്‌സിന് രണ്ട് തരം വില ഈടാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം ചോദ്യം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+