കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമോപദേശം വല്ലതും തേടിയോ, എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം മിസ്റ്റര്‍ കേജ്രിവാള്‍; തുറന്നടിച്ച് ചിദംബരം..!!

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ദില്ലിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞുവെന്നും തിങ്കളാഴ്ച മുതല്‍ അതിര്‍ത്തി അടയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനെതരെ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പി ചിദംബരത്തിന്റെ പ്രതിഷേധം.

ആരാണ് ദില്ലിക്കാര്‍?

ആരാണ് ദില്ലിക്കാര്‍?

ഒരു ദില്ലിക്കാരന്‍ എന്ന യോഗ്യത നേടാന്‍ എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിര്‍വചിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് താങ്കള്‍ നിയമപരമായി എന്തെങ്കിലും ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നും ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ ചോദ്യം.

ഞാനൊരു ദില്ലിക്കാരനാണോ

ഞാനൊരു ദില്ലിക്കാരനാണോ

നമ്മുടെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറയുന്നുദില്ലിയിലെ ആശുപത്രികളിലെ ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രമാണെന്ന് ആരാണ് ദില്ലിക്കാര്‍ എന്നതിന് താങ്കള്‍ മറുപടി പറയണം. അത് ഇവിടെ ജീവിക്കുന്നവരാണോ, അതോ ജോലി ചെയ്യുന്നവരോ, ഇനി ഞാനൊരു ദില്ലിക്കാരനാണോ- ചിദംബരം ചോദിച്ചു. അരിന്ദ് കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ജന്‍ ആരോഗ്യ യോജന

ജന്‍ ആരോഗ്യ യോജന

ജന്‍ ആരോഗ്യ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി രാജ്യത്ത് ലിസ്റ്റ് ചെയ്ത ഏത് ആശുപത്രിയില്‍ ചെന്നാലും ചികിത്സ നല്‍കണമെന്നാണ്. അതില്‍ ചിലപ്പോള്‍ സ്വകാര്യ ആശുപത്രിയും സര്‍ക്കാര്‍ ആശുപത്രിയും വന്നേക്കാം. ഞാന്‍ മനസിലാക്കിയത് അങ്ങനെയാണ്. ദില്ലിക്കാരല്ലാത്തവര്‍ക്ക് ചികിത്സ ലഭ്യമാക്കില്ലെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് താങ്കള്‍ നിയമോപദേശം വല്ലതും തേടിയിരുന്നോ? ചിദംബരം ചോദിച്ചു.

 സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

രണ്ട് ദിവസം മുമ്പായിരുന്നു സര്‍ക്കാര്‍ ഇങ്ങനെ ഒരു വിവാദ പ്രഖ്യാപനം നടത്തിയത്. 10000 കട്ടിലുകളാണ് ദില്ലിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കും. ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജൂണില്‍ 15000 കട്ടിലുകള്‍ ദില്ലി നിവാസികള്‍ക്ക് ആവശ്യമാണ്. 9000 കട്ടിലുകള്‍ മാത്രമാണ് നിലവിലുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ഇവ തീരുമെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു.

കെജ്രിവാള്‍ ഐസൊലേഷനില്‍

കെജ്രിവാള്‍ ഐസൊലേഷനില്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനിയും തൊണ്ടവേദനയും. കൊറോണ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് ഇവ രണ്ടും. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പ്രത്യേക കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചു. അദ്ദേഹം ക്ഷീണിതനാണ് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കെജ്രിവാള്‍ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് ഏറ്റവും അതിവേഗം കൊറോണ രോഗം പടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ഈ സാഹചര്യത്തിലാണ് ഐസോലേഷനില്‍ പോകാന്‍ കെജ്രിവാള്‍ സ്വയം തയ്യാറായത്

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കിഅരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാന്‍ പുതിയ വിമാനം; വന്‍ സുരക്ഷ, അറിയാം ബോയിങ് 777നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാന്‍ പുതിയ വിമാനം; വന്‍ സുരക്ഷ, അറിയാം ബോയിങ് 777

English summary
Congress leader P Chidambaram criticizes Delhi Chief Minister Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X