കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സര്‍ക്കാരിനെയോര്‍ത്ത് ആര്‍എസ്എസ് ലജ്ജിക്കണം, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കേന്ദ്രത്തിന്റെ പല വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുന്‍ നിരയിലുണ്ടായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലും സാമ്പത്തിക പാക്കേജിലെയും വീഴ്ചകള്‍ ചിദംബരം തുറന്നുകാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പി ചിദംബരം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനോടാണ് ചിദംബരം ഇക്കാര്യം ആവശ്യപ്പെട്ടത്. വിശദാംശങ്ങളിലേക്ക്..

ഒരു മയവുമില്ലാതെ

ഒരു മയവുമില്ലാതെ

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനുള്ള കടമകള്‍ നിര്‍വഹിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു മയവുമില്ലാതെ ആവശ്യപ്പെടണം. 2020-21ലെ വളര്‍ച്ച നെഗറ്റീവിലാണെന്നും ഡിമാന്‍ഡ് തകര്‍ന്നെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണ ലഭ്യത ആവശ്യപ്പെടുന്നത്. ധനപരമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവരുടെ കടമ നിര്‍വഹിക്കാന്‍ വ്യക്തമായി ആവശ്യപ്പെടണമെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

ആര്‍എസ്എസ് ലജ്ജിക്കണം

ആര്‍എസ്എസ് ലജ്ജിക്കണം

സാമ്പത്തിക മേഖലയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടത് എങ്ങനെയെന്നോര്‍ത്ത് ആര്‍എസ്എസ് ലജ്ജിക്കണമെന്നും ചിദംബരം കുറ്റപ്പെടുത്തി. ഇതോടൊപ്പം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന പുറത്തു വന്ന സാഹചര്യത്തില്‍ ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെയുള്ള ഉത്തേജക പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസയ്ക്ക് മോദിയും നിര്‍മ്മല സീതാരാമനും തയ്യാറാകുമോ എന്ന് ചിദംബരം ചോദിച്ചു.

രാജ്യത്തിന്റെ വളര്‍ച്ച

രാജ്യത്തിന്റെ വളര്‍ച്ച

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2020-2021 വര്‍ഷത്തില്‍ നെഗറ്റീവായി തുടരുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രധനമന്ത്രി വിശദീകരിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനമെന്നാണ് മുന്‍ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് ഉത്തേജക പാക്കേജ് ജിഡിപിയുടെ പത്ത് ശതമാനമാണെന്നാണ്. എന്നാല്‍ ഇത് ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെയാണെന്നാണ് ചിദംബരം പറയുന്നത്.

നേരത്തെയും വിമര്‍ശനം

നേരത്തെയും വിമര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ ചിദംബരം നേരത്തെയും രംഗത്തെത്തിയിരുന്നു. കാലിയായ കടലാസ് 'ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും കാലി കടലാസും നമുക്ക് തന്നിട്ടുണ്ട്. സ്വാഭാവികമായും എന്റെ പ്രതികരണവും കാലിയാണ്. ഇന്ന് ധനമന്ത്രി കാലിയായ കടലാസ് എങ്ങനെ പൂരിപ്പിക്കുന്നുവെന്ന് നമുക്ക് നോക്കാം. സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇറക്കുന്ന അധിക പണം ഞങ്ങള്‍ സൂഷ്മമായി വിലയിരുത്തുമെന്നും പി ചിദംബരം പറഞ്ഞിരുന്നു.

സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

നരേന്ദ്രമോദി ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് കീഴിലാണ് നരേന്ദ്രമോദി 20 ലക്ഷം കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കൊറോണ പാക്കേജാണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനമായിരുന്നു പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

English summary
Congress leader P Chidambaram criticizes the central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X