കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി റിപ്പോര്‍ട്ട്; സാമ്പത്തിക ദുരന്തം മുൻകൂട്ടിപ്പറഞ്ഞു, മോദി സർക്കാരിനെ ലജ്ജിപ്പിക്കുന്ന കാര്യം

Google Oneindia Malayalam News

തിരുവനന്തപുരം: വീഴ്ചയിലേക്ക് കൂപ്പുകുത്തിയ ജിഡിപിയെ സാമ്പത്തിക ദുരന്തം എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായി പി ചിദംബരം. മോദി സര്‍ക്കാറിന്‍റെ മനോഭാവത്തിന് രാജ്യം കനത്ത വിലയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ പാദത്തിൽ ജിഡിപി 23.9 ശതമാനം കുറഞ്ഞു. അതായത്, 30-6-2019 ലെ മൊത്തം ആഭ്യന്തര ഉൽ‌പാദനത്തിന്റെ നാലിലൊന്ന് കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇല്ലാതാക്കി. മറ്റൊരു മാർഗ്ഗത്തിലൂടെ നോക്കുമ്പോള്‍ 2019-20 അവസാനം മുതൽ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 20 ശതമാനം കുറഞ്ഞെന്നും പി ചിദംബരം പറഞ്ഞു.

കൃഷി, വനം, മത്സ്യബന്ധനം എന്നിവ അടങ്ങുന്ന സെക്ടര്‍ മാത്രമാണ് 3.4 ശതമാനമായി വളർന്നത്. സാമ്പത്തിക തകർച്ചയ്ക്ക് 'ദൈവത്തിന്റെ പ്രവൃത്തി' എന്ന് കുറ്റപ്പെടുത്തിയ ധനമന്ത്രി കർഷകരോടും കൃഷിക്കാരെ അനുഗ്രഹിച്ച ദേവന്മാരോടും നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുയോജ്യമായ സാമ്പത്തിക, ക്ഷേമ നടപടികൾ സ്വീകരിച്ച് പതനം പരിഹരിക്കുന്നതിന് ഒന്നും ചെയ്യാത്ത - അക്ഷരാർത്ഥത്തിൽ ഒന്നും ചെയ്യാത്ത സർക്കാരിനെ ഇത് ലജ്ജിപ്പിക്കണം. എന്നാൽ മോദി സർക്കാരിന് ലജ്ജയില്ലെന്നും തെറ്റുകൾ അംഗീകരിക്കില്ലെന്നും ഞങ്ങൾക്കറിയാമെന്നും ചിദംബരം പറഞ്ഞു.

chidambaram

Recommended Video

cmsvideo
India’s Overall Growth For 2020-21 Projected at Minus 4.5%: RBI | Oneindia Malayalam

2020-21 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരേയുള്ള ആദ്യ പാതത്തില്‍ രാജ്യത്തിന്‍റെ ജിഡിപി റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. 23.9 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപിയിലുണ്ടായിട്ടുള്ളത്. ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക്-ബിജെപി ബന്ധത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യാ നേതൃത്വത്തെ മാറ്റിനിര്‍ത്തണംഫേസ്ബുക്ക്-ബിജെപി ബന്ധത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യാ നേതൃത്വത്തെ മാറ്റിനിര്‍ത്തണം

English summary
congress leader p Chidambaram slams Modi govt on GDP numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X