കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കളെ വിടാതെ യോഗി; വീണ്ടും അറസ്റ്റ്; 'മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം'

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നത് സംബന്ധിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്- ബിജെപി പോര് ശക്തിപ്പെടുകയാണ്. അതിനിടെ നിരവധി കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടിയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇപ്പോഴിത മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റിലായിരിക്കുകയാണ്.

നാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണംനാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണം

അറസ്റ്റ്

അറസ്റ്റ്

കോണ്‍ഗ്രസ് നേതാവ് പങ്കജ് പുനിയ ആണ് അറസ്റ്റിലായിരിക്കുന്നത്. ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് അറസ്റ്റ്. ഹരിയായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായിരുന്നു പങ്കജ് പുനിയ.

മതവികാരം വ്രണപ്പെടുത്തി

മതവികാരം വ്രണപ്പെടുത്തി

ബുധനാഴ്ച്ച രാത്രിയായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. മധുഭന്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും മതങ്ങള്‍ക്കിടയില്‍ ശത്രുകള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു. വിഷയത്തില്‍ എഐസിസി അംഗം കൂടിയായ പുനിയക്കെതിരെ ഉത്തര്‍പ്രദേശിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യാത്ര സൗകര്യം

യാത്ര സൗകര്യം

ലക്‌നൗവിലെ ഹസ്രത്ദഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പുനിയക്കെതിരെ നടപടിയെടുത്തതിന് പിന്നില്‍ രാഷ്ട്രീയമായ പകയാണെന്ന് ആരോപണം ശക്തമായി ഉയര്‍ന്നു വരികയാണ്. കാരണം കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ട്വീറ്റ്.

 രാഷ്ട്രീയവല്‍ക്കരിക്കുകയാണ്

രാഷ്ട്രീയവല്‍ക്കരിക്കുകയാണ്

'കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ അതില്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. കാവി ധരിച്ചെത്തുന്ന സംഘികള്‍ക്ക് മാത്രമെ ഈ മെല്ലെപോക്കിന് കഴിയുകയുള്ളുവെന്നായിരുന്നു' പുനിയയുടെ ട്വീറ്റ്. 'ട്വീറ്റ് വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിച്ചിരുന്നു. ഒപ്പം താന്‍ ഒരു മതത്തേയും ഉന്നം വെ്ച്ചിട്ടില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

കോടതിയില്‍ ഹാജരാക്കും

കോടതിയില്‍ ഹാജരാക്കും

പങ്കജ് പുനിയയെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും. ഉത്തര്‍പ്രദേശില്‍ ധര്‍ണ നടത്തിയതിനായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു അറസ്റ്റിലാവുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഏര്‍പ്പാടിക്കിയ ബസുകള്‍ക്ക് ആഗ്രയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തിയത്.

ബസുകള്‍ പിന്‍വലിച്ചു

ബസുകള്‍ പിന്‍വലിച്ചു

യോഗി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രിയങ്കാഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസുകളെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ബസുകള്‍ക്ക് അനുമതി നല്‍കുന്നതിനായി നാല് മണിവരെ കാത്തു നിന്ന ശേഷമാണ് പ്രിയങ്ക ബസുകള്‍ പിന്‍വലിക്കുന്നത്. വിഷയം ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് നിഷേധിച്ചതെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
Priyanka gandhi against yogi adithyanath | Oneindia Malayalam
പ്രതിഷേധം

പ്രതിഷേധം

അനുമതി കാത്ത് നിരവധി ബസുകളായിരുന്നു ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയില്‍ രാവിലെ മുതല്‍ കാത്ത് കിടന്നിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവും സംഘടിപ്പിപ്പിച്ചിരുന്നു. ബസുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് പ്രിയങ്ക രൂക്ഷമായി പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിന് മുകളില്‍ ഉയരേണ്ട സമയമാണിതെന്നും കഠിനമായ ചൂടില്‍ കാല്‍നടയായി നാട്ടിലേക്ക് പോകുന്നവരെ സഹായിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

English summary
Congress Leader Pankaj Punia Arrested In Haryana Making Objectionable comment on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X