ഇന്ധനവിലയെ ചൊല്ലി വിമാനത്തിനുള്ളില്‍ വെച്ച് സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ്
ന്യൂദല്‍ഹി: വിമാന യാത്രക്കിടെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസ. ന്യൂദല്‍ഹി - ഗുവാഹത്തി വിമാനത്തില്‍ ഇന്നായിരുന്നു സംഭവം. തര്‍ക്കത്തിന്റെ വീഡിയോ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു എന്നും എല്‍ പി ജിയുടെ വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തി എന്നുമാണ് നെറ്റ ഡിസൂസ പറയുന്നത്.
സ്മൃതി ഇറാനി എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസിലാക്കാന്‍ ഈ വീഡിയോ കാണുക എന്ന് പറഞ്ഞാണ് സംഭവത്തിന്റെ വീഡിയോ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് നെറ്റ ഡിസൂസ സ്മൃതി ഇറാനിയെ ചോദ്യം ചെയ്യുന്നത് എന്ന് വീഡിയോയില്‍ കാണാം. അതേസമയം കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറയുന്നതായി വീഡിയോയിലുണ്ട്.

യു പി എ ഭരണകാലത്ത് പാചക വാതക വില വര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറേന്തി സമരം നയിച്ചയാളാണ് സ്മൃതി ഇറാനി. 16 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 10 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനയുണ്ടായിട്ടില്ല. ദല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 105.41 രൂപക്കും ഡീസല്‍ ലിറ്ററിന് 96.67 രൂപയുമാണ്. റഷ്യ-ഉക്രെയ്ന് യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

യുഎസ്, യുകെ, കാനഡ, ജര്‍മ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വര്‍ധനവെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഇന്ധനവില പിടിച്ചുനിര്‍ത്തിയിരുന്നു. 2021 നവംബറില്‍ എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആശ്വാസ നടപടി കൈക്കൊണ്ടത്. ഇതിന് ശേഷം എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.
Recommended Video


ചില സംസ്ഥാനങ്ങളും ഇതിന് പിന്നാലെ മൂല്യ വര്‍ധിത നികുതിയില്‍ (വാറ്റ്) ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ധനവില ദിവസനേയെന്നോണം വര്‍ധിപ്പിക്കുകയായിരുന്നു. പാചക വാതകത്തിനും സി എന്‍ ജിയ്ക്കും ഏവിയേഷന്‍ ഫ്യൂവലിനും ഇതിനിടെ വില വര്‍ധിപ്പിച്ചിരുന്നു. അതേസമയം നാലര മാസം വില വര്‍ധിപ്പിക്കാത്തതിനാല്‍ എണ്ണക്കമ്പനികള്‍ 'ഡീസല്‍ വില ലിറ്ററിന് 13.1-24.9 രൂപയും പെട്രോള്‍ ലിറ്ററിന് 10.6-22.3 രൂപയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വ്യക്തമാക്കുന്നത്.

അടിസ്ഥാന ക്രൂഡ് ഓയില്‍ വില ബാരലിന് 100-120 ഡോളറാണ്. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ശരാശരി 100 യു എസ് ഡോളറും ശരാശരി ക്രൂഡ് ഓയില്‍ വില 110 ഡോളറുമായി ഉയരുകയാണെങ്കില്‍ ലിറ്ററിന് 15 - 20 രൂപയും വര്‍ധിപ്പിക്കുന്നതിന് റീട്ടെയില്‍ വിലയില്‍ ലിറ്ററിന് 9 മുതല്‍ 12 രൂപ വരെ വര്‍ധനവ് ആവശ്യമായി വരുമെന്നാണ് ക്രിസില്‍ റിസര്‍ച്ച് പറയുന്നു. എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനവും ഇറക്കുമതിയെ ആണ് ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ ആഗോള ചലനത്തിന് അനുസരിച്ച് ക്രമീകരിക്കപ്പെടും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications