• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ-ചെെന വിഷയത്തില്‍ കേന്ദ്രത്തെ വെട്ടിലാക്കി രാഹുല്‍ ഗാന്ധി; 'മോദി എന്തിനാണ് ഭയപ്പെടുന്നത്'

ദില്ലി: പാര്‍ലമെന്റ് മണ്‍സൂല കാല സമ്മേളനം നടക്കുമ്പോള്‍ രാജ്യത്തില്ലെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് രാഹുല്‍. അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പലപ്പോഴായി നടത്തിയ പ്രസ്താവനകളിലെ വൈരുദ്ധ്യം ചൂണ്ടികാട്ടിയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

ചൈനക്കൊപ്പമാണോ

ചൈനക്കൊപ്പമാണോ

സോണിയാഗാന്ധിയുടെ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക് പോയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയുും. കഴിഞ്ഞ ദിവസങ്ങളിലും ട്വിറ്ററിലൂടെ രാഹുല്‍ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാഗുല്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമാണോ അതോ ചൈനക്കൊപ്പമാണോയെന്നാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ചോദ്യം. നരേന്ദ്രമോദി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്നും രാഹുല്‍ ചോദിക്കുന്നു.

 ട്വീറ്റ്

ട്വീറ്റ്

'കാലക്രമം പരിശോധിക്കണം. പ്രധാനമന്ത്രി പറയുന്നു ആരും അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലായെന്ന്. ശേഷം ചൈന ആസ്ഥാനമായുള്ള ബാങ്കില്‍ നിന്നും വലിയ തുക വായ്പയെടുക്കുന്നു. പിന്നീട് ചൈന അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയതായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത് അങ്ങനെയുണ്ടായിട്ടില്ലായെന്നാണ്.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

750 മില്യണ്‍ ഡോളര്‍ വായ്പ

750 മില്യണ്‍ ഡോളര്‍ വായ്പ

ഗാല്‍വാന്‍ താഴ്‌വരയിലെ ആക്രമണത്തിന് ശേഷം ജൂണ്‍ മാസത്തിലായിരുന്നു ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലായെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം. ഇതിന് പിന്നാലെയായിരുന്നു ബീജിംഗ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നും 750 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വായ്പ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഡിജിറ്റല്‍ സ്‌ട്രൈക്ക്

ഡിജിറ്റല്‍ സ്‌ട്രൈക്ക്

കൊവിഡ് പ്രതിരോധ നടപടികള്‍ക്കാണ് ഈ പണം എന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷമായിരുന്നു ചൈനക്കെതിരെ ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്ക്. ചൈനയുമായുള്ള ബിസിനസ് ഇടപാടുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചൈനയുടെ നിരവധി മൊബൈല്‍ അപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തത്.

cmsvideo
  Chinese army deployed in arunachal pradesh | Oneindia Malayalam
  ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമര്‍ശം

  ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമര്‍ശം

  എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിപരീതമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നത്തെ പരാമര്‍ശം. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ മെയ് പകുതിയില്‍ ചൈന ഇന്ത്യാ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

  സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന് ജാമ്യം; കര്‍ശന ഉപാധികള്‍, പുറത്തിറങ്ങാനാകില്ല

  ഗള്‍ഫ് രാജ്യങ്ങളുമായി കരാറൊപ്പിട്ടതിന് പിന്നാലെ ഇസ്രായേല്‍ ബോംബാക്രമണം; പലസ്തീനില്‍ നാശനഷ്ടം

  ഉമ്മൻചാണ്ടിയുടെ ആ പ്രത്യേകത വെളിപ്പെടുത്തി മമ്മൂട്ടി, വിയോജിപ്പ് ഒരു കാര്യത്തിൽ; അത് പറയാറുമുണ്ട്..!

  സ്വപ്‌നയ്‌ക്കൊപ്പം ഇപിയുടെ മകന്‍! ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരി? ആരോപണങ്ങള്‍ ഇങ്ങനെ...

  English summary
  congress leader rahul gandhi against central government over india- china border issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X