കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍; നാടകമെന്ന വിമര്‍ശനവുമായി ബിജെപി

Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് കാണുന്നതിനായി കോണ്‍ഗ്രസ് മുന്‍ ദേശിയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തി. പ്രത്യേക വിമാനത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം ആവണിയാപുരത്തെ ജല്ലിക്കെട്ട് കളത്തിലേക്ക് എത്തും. ഒരു മണിക്കൂര്‍ നേരം മത്സരം കണ്ടതിന് ശേഷമായിരിക്കും അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുക. രാഹുല്‍ ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവണിയാപുരത്തെ ജല്ലിക്കട്ട് സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ ഗാന്ധി എത്തുന്നതെന്നാണ് വിരുദുനഗർ എംപി മാണിക്കം ടാഗോർ വ്യക്തമാക്കിയത്.

മൊത്തം 700 കാളകളാണ് ആവണിയാപുരത്തെ ജല്ലിക്കെട്ടിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അലഗിരിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെആർ രാമസാമിയും ആവണിയാപുരത്ത് എത്തുന്നുണ്ട്. അതേസമയം, സഹകരണ മന്ത്രി സെല്ലൂർ കെ. രാജു, കളക്ടർ ടി. അൻബലഗൻ, പോലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ എന്നിവർ ബുധനാഴ്ച വൈകിട്ട് വേദിയിൽ എത്തി ക്രമീകരണങ്ങൾ പരിശോധിച്ചു. ജല്ലിക്കട്ട് വേദിയിൽ 1,300 ഓളം പോലീസുകാരെ വിന്യസിക്കും. വിഐപി സന്ദർശനത്തിനായി കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സിൻഹ പറഞ്ഞു.

congress

അഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം വൈകുന്നേരം 4 മണി വരെ നടക്കും. വേദിയിൽ ശാരീരിക അകലം പാലിക്കാൻ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പാലമേഡുവിൽ നടക്കുന്ന ജല്ലിക്കാട്ട് പരിപാടിക്ക് ശേഷം ശനിയാഴ്ച അലങ്കനല്ലൂരിൽ നടക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവവും സാക്ഷ്യം വഹിക്കും.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തി. നേരത്തെ ജെല്ലിക്കെട്ടിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ പരിപാടി കാണാന്‍ എത്തുന്നത്. നിയമസഭാ തിരഞ്ഞടുപ്പ് മുന്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്‍റെ നാടകമാണ് ഇതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്. പൊങ്കല്‍ ഉത്സവങ്ങളില്‍ ഇദ്ദേഹവും പങ്കെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇരുചേരിയിലുമുള്ള നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളിലും തമിഴ്നാട്ടില്‍ എത്തിയേക്കും,

കെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻകെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻ

പിണറായിക്ക് നേരെ ' കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ ' കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

English summary
Congress leader Rahul Gandhi arrived in Madurai to see Jallikettu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X