'സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ എങ്ങനെ സാധിക്കുന്നു'
ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗന്ധി രംഗത്ത്. ട്വിറ്ററില്‍ അഞ്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് രാഹുലിന്റെ വിമര്‍ശനം. സൈനികര്‍ വീകമൃത്യുവരിച്ച സംഭവത്തില്‍ അനുശോചിക്കാന്‍ പ്രതിരോധമന്ത്രിക്ക് എന്തുകൊണ്ടാണ് രണ്ട് ദിവസം വേണ്ടിവന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ട്വീറ്റില്‍ എന്തുകൊണ്ടാണ് ചൈനയുടെ പേര് പോലും പരാമര്‍ശിക്കാതിരുന്നതെന്നും രാഹുല്‍ ചോദിച്ചു.

സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു. സൈന്യത്തെ കുറ്റപ്പെടുത്തി എന്തൊക്കെയാണ് നിങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം പെയ്ഡ് മാധ്യമങ്ങളെ ഉപയോഗിച്ച് സൈന്യത്തിന് മേല്‍ പഴി ചാരുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിക്കുന്നു.
Recommended Video
ചൈനീസ് സൈന്യം അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. വിഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വളരെ പരുത്ത ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. എന്താണ് അതിര്‍ത്തിയില്‍ നടന്നത് എന്ന് രാജ്യത്തെ ജനങ്ങളോട് എന്തുകൊണ്ട് മോദി പറയുന്നില്ലെന്ന് അവര്‍ ചോദിക്കുന്നു. ലഡാക്കിലെ അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യം എന്ത് എന്ന് രാജ്യത്തോട് നരേന്ദ്ര മോദി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരെ സ്മരിച്ച സോണിയ ഗാന്ധി, നിലവിലെ വെല്ലുവിളി നേരിടാന്‍ എന്ത് പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതെന്നും അവര്‍ ചോദിച്ചു.
അതേസമയം, അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യ വരിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പ് വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ട് മിനുട്ട് മൗനം ആചരിച്ചിരുന്നു.












Click it and Unblock the Notifications