ദില്ലിയെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി, പാര്‍ലമെന്റിലേക്ക് എത്തിയത് കര്‍ഷകര്‍ക്കൊപ്പം ട്രാക്ടറോടിച്ച്
ദില്ലി: പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമായാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തിയത്. പാന്റ്‌സും വെള്ള ഷര്‍ട്ടും മാസ്‌കും ധരിച്ച് ചുവന്ന ട്രാക്ടര്‍ ഓടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ട്രാക്ടറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കര്‍ഷസമരത്തിലെ നേതാക്കളുമുണ്ട്. കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം എന്ന് എഴുതിയ ബാനര്‍ ട്രാക്ടറിന് മുന്നിലുണ്ട്. രാഹുലിനൊപ്പമുളള കര്‍ഷകരും ഇതേ വാചകം എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചിട്ടുണ്ട്. കര്‍ഷകരുടെ സന്ദേശമാണ് താന്‍ പാര്‍ലമെന്റിലേക്ക് എത്തിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല. ഈ കരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാവൂ. രാജ്യത്തെ രണ്ടോ മൂന്ന് ബിസ്സിനസ്സുകാര്‍ക്ക് വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത് എന്ന കാര്യം രാജ്യത്തിന് അറിയാമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ കര്‍ഷകര്‍ വളരെ സന്തോഷവാന്മാണ് എന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണ് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നയം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണ് എന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications