കോണ്‍ഗ്രസ് സ്ഥാപകദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വിദേശത്തേക്ക് പറന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 136ാം സ്ഥാപകദിനമായ ഇന്ന് ചടങ്ങുകളില്‍ പങ്കെടുക്കാതെ വിദേശത്തേക്ക് പറന്ന് രാഹുല്‍ ഗാന്ധി. രാഹുലിന്റെ വിദേശയാത്ര എങ്ങോട്ടേക്കാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വ്യക്തിപരമായി ആവശ്യങ്ങള്‍ക്കായി രാഹുല്‍ വിദേശത്തേക്ക് പൊയതായി കോണ്‍ഗ്രസ് ദേശിയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറച്ച് ദിവസം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശത്തോക്കു പോയതായി സുര്‍ജേവാല വിശദീകരിച്ചു.
ഞായറാഴ്‌ച്ച ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇറ്റലിയിലെ മിലായിലേക്കാണ് രാഹുല്‍ പോയതെന്ന് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇറ്റലിയിലെ തന്റെ മുത്തശ്ശിയുടെ വീട്ടിലേക്കാണ് രാഹുല്‍ പോയതെന്നാണ് അനുമാനം.

ദേശിയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും എംപിമാരും എംഎല്‍എമാരുമടക്കം പങ്കെടുത്തുകൊണ്ട് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രസിഡന്റ് രാം നാഥ് കോവിന്ദിന് ഭീമഹരജി നല്‍കാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയും ഉണ്ടായിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് പ്രതിപക്ഷപാര്‍ട്ടികളെ അണിനിരത്താന്‍ നേതൃത്വം നല്‍കേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറന്നു കളഞ്ഞത് യുപിഎയില്‍ വലിയ കല്ലുകടിക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിന് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ നയിക്കാന്‍ ത്രാണിയില്ലെന്ന് മഹാരാഷ്ട്രയില്‍ കോണ്‍്‌ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന തങ്ങളുടെ മുഖ പത്രമായ സാംനയിലൂടെ പരസ്യമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കാതെ വിദേശത്തേക്കു പോയ രാഹുലിന്റെ പ്രവര്‍ത്തി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.












Click it and Unblock the Notifications